ഒരു മാസം ശേഖരിച്ചത് 21,757 കിലോ പ്ലാസ്റ്റിക്

ഹരിതകർമ സേനാംഗങ്ങൾ


പാലക്കാട് സർക്കാർ സ്ഥാപനമായ ക്ലീൻ കേരള  ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്  ജനുവരിയിൽ ശേഖരിച്ചത്‌ 21,757 കിലോ തരംതിരിച്ച പ്ലാസ്റ്റിക്. ഹരിതകർമസേനാംഗങ്ങൾ വീടുകളിൽനിന്ന് ശേഖരിച്ച് തരംതിരിച്ച മാലിന്യമാണ്‌ ക്ലീൻകേരളയ്ക്ക് നൽകിയത്‌. കമ്പനി വഴി 108,060 കിലോ നിഷ്‌ക്രിയ മാലിന്യങ്ങൾ നീക്കം ചെയ്തതായും ജില്ലാ മാനേജർ ആദർശ് ആർ നായർ പറഞ്ഞു. 3425 കിലോ പ്ലാസ്റ്റിക് പൊടിച്ചത് റോഡ് നിർമാണത്തിന് കോൺട്രാക്ടർമാർക്ക് കൈമാറി. ഹരിതകർമസേനാംഗങ്ങൾ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് മിനി എംസിഎഫ്, എംസിഎഫ് മുഖേന തരംതിരിച്ച് പുനരുപയോഗത്തിനായി സാധ്യമാക്കുന്നുണ്ട്. തരംതിരിച്ച പ്ലാസ്റ്റിക്കിൽ പുനരുപയോഗവും പുനഃചംക്രമണവും സാധ്യമാവാത്തത് നിഷ്‌ക്രിയ പാഴ്‍വസ്തുക്കളായി ക്ലീൻകേരളയ്ക്ക് കൈമാറുന്നുണ്ട്. തരംതിരിച്ച പ്ലാസ്റ്റിക്കിന് ഇനങ്ങൾക്കനുസൃതമായി കിലോയ്ക്ക് ഏഴ് മുതൽ 21 രൂപ വരെ വില തദ്ദേശ സ്ഥാപനങ്ങൾക്ക് ക്ലീൻകേരള നൽകുന്നുണ്ട്.   Read on deshabhimani.com

Related News