കെജിഒഎ ജില്ലാജാഥ 9 ന്‌ കൂറ്റനാട്‌ തുടങ്ങും



പാലക്കാട്‌ കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ 24ന്‌ നടത്തുന്ന ജില്ലാ മാർച്ചും ധർണയുടെയും പ്രചാരണാർഥം വാഹന ജാഥ 9, 10 തീയതികളിൽ പര്യടനം നടത്തും. ഡോ. പി ശ്രീദേവി ക്യാപ്‌റ്റനായ ജാഥ ഒമ്പതിന്‌ രാവിലെ 10ന്‌ കൂറ്റനാട്‌ പി മമ്മിക്കുട്ടി എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ജില്ലാ ട്രഷറർ പി ഹരിപ്രസാദ്‌ മാനേജരായ ജാഥയിൽ  ജില്ലാ സെക്രട്ടറി കെ ആർ രാജേന്ദ്രൻ, പി സെയ്‌തലവി, നവനീത്‌ കൃഷ്‌ണൻ, പി ബി പ്രീതി, ടി എസ്‌ ആശാദീപ്‌ എന്നിവർ അംഗങ്ങളാണ്‌. ആദ്യദിവസം വൈകിട്ട്‌ അഞ്ചിന്‌ മണ്ണാർക്കാട്‌ സമാപിക്കും. സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി കെ ശശി ഉദ്‌ഘാടനം ചെയ്യും. രണ്ടാം ദിനം പാലക്കാട്‌ മൃഗസംരക്ഷണ ഓഫീസ്‌ പരിസരത്ത്‌ നിന്ന്‌ തുടങ്ങുന്ന ജാഥ എ പ്രഭാകരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ സിവിൽസ്‌റ്റേഷനിൽ സമാപനം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News