കുടുംബശ്രീ കൈമാറ്റച്ചന്ത തുടങ്ങി



കൂറ്റനാട് സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തൃത്താല മണ്ഡലത്തില്‍ സ്‌കൂള്‍ ഉൽപ്പന്നങ്ങളുടെ സ്വാപ്പ് ഷോപ്പ്‌ മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്‌തു. സുസ്ഥിര തൃത്താല ഒരു ലക്ഷം തെങ്ങിൻതൈ നടൽ പദ്ധതിയുടെ ഉദ്‌ഘാടനവേദിയിലാണ്‌ കൈമാറ്റച്ചന്തയും ഉദ്‌ഘാടനം ചെയ്‌തത്‌.  കുടുംബശ്രീ സിഡിഎസുകളിലൂടെയാണ് സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ശേഖരിച്ച് കൈമാറുന്നത്.  കുട്ടികള്‍ ഉപയോഗിക്കാത്ത, മറ്റുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന നിരവധി പഠന സാമഗ്രികളുണ്ടാകും. അത്തരം പഠനോപകരണങ്ങളും സ്‌കൂള്‍ ഉൽപ്പന്നങ്ങളും ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് കൈമാറ്റച്ചന്തയിലൂടെ ചെയ്യുന്നത്. ഉപയോഗിക്കാത്ത യോഗ്യമായ വസ്തുക്കള്‍ ഏല്‍പ്പിക്കാന്‍ താൽപ്പര്യമുള്ളവര്‍ക്ക് അതത് സിഡിഎസുകളുമായി ബന്ധപ്പെട്ട് ചന്തയിൽ എത്തിക്കാം. ജില്ലയില്‍ ആദ്യമായാണ് ഒരു മണ്ഡലത്തില്‍ ഇത്തരം ആശയം പ്രാവര്‍ത്തികമാക്കുന്നത്. ആനക്കര,നാഗലശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിലാണ് കൈമാറ്റച്ചന്ത തുടങ്ങിയത്‌. തിരുമിറ്റക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി സുഹറ അധ്യക്ഷയായി. ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ കെ കെ ചന്ദ്രദാസൻ, സിഡിഎസ് ചെയർപേഴ്സൺ കെ സൗമ്യ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News