വില്ലേജ് കേന്ദ്രങ്ങളില്‍ 
കെഎസ്‍കെടിയു പ്രതിഷേധിച്ചു

കെഎസ്കെടിയു നേതൃത്വത്തിൽ പുതുനഗരം കരിപ്പോട് നടത്തിയ പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി ആർ ചിന്നക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട് റേഷൻ കടകൾക്കുള്ള പുഴുക്കലരി വെട്ടിക്കുറച്ച കേന്ദ്രനടപടിയിൽ പ്രതിഷേധിച്ച് കെഎസ്‍കെടിയു നേതൃത്വത്തിൽ വില്ലേജ് കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലായിരുന്നു പ്രതിഷേധം. ജില്ലാ സെക്രട്ടറി ആർ ചിന്നക്കുട്ടൻ പുതുനഗരത്തും പ്രസിഡന്റ് ടി എൻ കണ്ടമുത്തൻ കൊട്ടേക്കാടും പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ടി ജയപ്രകാശ് എടത്തറയിലും വി കെ ജയപ്രകാശ് പുതുപ്പരിയാരത്തും ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അം​ഗം വി ചെന്താമരാക്ഷൻ തരൂരിലും കെ ഡി പ്രസേനൻ എംഎൽഎ ആലത്തൂരിലും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News