12 കിലോമീറ്റർ തൂക്കുവേലിക്ക് 
തുക അനുവദിച്ചു



പാലക്കാട്  ധോണിമുതൽ മലമ്പുഴവരെ വന്യമൃഗശല്യം നേരിടുന്ന 12 കിലോമീറ്റർ തൂക്കുവേലിക്ക് നബാർഡ് തുക അനുവദിച്ചു. സർക്കാരിന്റെ അനുമതികൂടി ലഭിക്കുന്ന മുറയ്ക്ക് നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഡിഎഫ്ഒ ചുമതലയുള്ള എസിഎഫ് ബി രഞ്ജിത്ത് പറഞ്ഞു. പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിന് 6.86 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ പാലക്കാട് ഡിവിഷനിലെ തൂക്കുവേലിയും ഉൾപ്പെടും. എസ്റ്റിമേറ്റ് എടുക്കുന്ന പ്രവൃത്തി ആരംഭിച്ചു.  കഞ്ചിക്കോട് വാളയാർ മേഖലയിലെ ആനയിറക്കത്തിന് തടയിടാൻ തയ്യാറാക്കിയ സോളാർ തൂക്കുവേലി ആനയിറക്കം കുറച്ചിട്ടുണ്ട്. പാലകമ്പയ്ക്കും അയ്യപ്പൻമലയ്ക്കുമിടയിൽ 9.5 കിലോമീറ്റർ വേലിയാണ് കഴിഞ്ഞവർഷം പണിതത്. ധോണിയിലെ കാട്ടാനക്കൂട്ടത്തെ തുരത്താൻ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഉൾക്കാട്ടിലേക്ക് ആനകളെ ഓടിക്കുന്നതിന് ശനി രാത്രി തുടക്കമായി. ദ്രുതപ്രതികരണസേനയുടെ സാന്നിധ്യം പ്രദേശത്ത് ഉറപ്പുവരുത്തും. പുതുശേരി വേലഞ്ചേരി, പപ്പാടി, എലിച്ചിരം എന്നിവിടങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ ആനയിറങ്ങിയിരുന്നു. Read on deshabhimani.com

Related News