കെഎസ്ടിഎ ആലത്തൂർ ഉപജില്ലാ മന്ദിരം തുറന്നു



ആലത്തൂർ കെഎസ്ടിഎ ആലത്തൂർ ഉപജില്ലാ മന്ദിരം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി ഭവദാസൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ മുഖ്യാതിഥിയായി. ഉപജില്ലാ പ്രസിഡന്റ്‌ കെ മനോജ് പതാക ഉയർത്തി. ജില്ലാ നിർവാഹക സമിതി അംഗം കെ പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ചെന്താമരാക്ഷൻ, ടി എം ശശി, ജില്ലാ കമ്മിറ്റി അംഗം കെ ഡി പ്രസേനൻ എംഎൽഎ, വടക്കഞ്ചേരി ഏരിയ സെക്രട്ടറി ടി കണ്ണൻ, കെഎസ്ടിഎ മുൻ സംസ്ഥാന പ്രസിഡന്റുമാരായ കെ എൻ സുകുമാരൻ, പി വേണുഗോപാലൻ, സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എം എ അരുൺകുമാർ, കെ പ്രഭാകരൻ, ജില്ലാ സെക്രട്ടറി എം ആർ മഹേഷ്‌കുമാർ, പ്രസിഡന്റ്‌ ടി ജയപ്രകാശ്, ട്രഷറർ വി ജെ ജോൺസൺ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സന്തോഷ്‌കുമാർ, കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം പി സെയ്തലവി, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പ്രസാദ്, കെ അജില, ഉമാമഹേശ്വരി, ജില്ലാ നിർവാഹക സമിതി അംഗങ്ങളായ കെ എൻ കൃഷ്ണകുമാർ, കെ ബി ബീന, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ്ബാബു, എം മിനി എന്നിവർ സംസാരിച്ചു.  ഉപജില്ലാ സെക്രട്ടറി കെ ജഗദീഷ് സ്വാഗതവും ട്രഷറർ കെ കെ ദിനിൽകുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News