കുരുന്നുകൾ നാളെ ആദ്യാക്ഷരം കുറിക്കും



പാലക്കാട് കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭച്ചടങ്ങ്‌ ബുധനാഴ്‌ച വിവിധ സ്ഥലങ്ങളിൽ നടക്കും. ക്ഷേത്രങ്ങൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, സ്വകാര്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ എഴുത്തിനിരുത്തൽചടങ്ങ്‌ നടക്കും. ലെക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം, ചിറ്റൂർ തുഞ്ചൻമഠം,  ഒ വി വിജയൻ സ്മാരകം(തസ്രാക്ക്),  പ്രമുഖ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെല്ലാം വിദ്യാരംഭത്തിന്‌ ഒരുക്കം പൂർത്തിയായി.   ലെക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ രാവിലെ ഏഴിന് ചടങ്ങുകൾക്ക്‌ തുടക്കമാകും.  മഹാനവമി ആഘോഷം ഇന്ന് പാലക്കാട്  മഹാനവമി ആഘോഷം വിവിധ പരിപാടികളോടെ ചൊവ്വാഴ്ച നടക്കും. ചെർപ്പുളശേരി പുത്തനാൽക്കൽ ഭഗവതിക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം തിങ്കളാഴ്‌ച ആരംഭിച്ചു.    ചെർപ്പുളശേരി അയ്യപ്പൻകാവ്, പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രം, പട്ടാമ്പി പടിഞ്ഞാറെമഠം ഗുരുവായൂരപ്പൻ ക്ഷേത്രം, പട്ടാമ്പി കൈത്തളി മഹാദേവക്ഷേത്രം, കളപ്പെട്ടി മൂകാംബിക ക്ഷേത്രം, മണപ്പുള്ളിക്കാവ്, വടക്കന്തറ, പുത്തൂർ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രം, കൽപ്പാത്തി എന്നിവിടങ്ങളിൽ മഹാനവമി ദിവസം പ്രത്യേക പൂജകളും ആഘോഷവും നടക്കും. തിങ്കളാഴ്ച കൊടുന്തിരപ്പള്ളി അഗ്രഹാരത്തിൽ ദുർഗാഷ്ടമി ആഘോഷിച്ചു. അയ്യപ്പൻ പെരുമാൾ ക്ഷേത്രത്തിൽ രാവിലെ പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകിയ പഞ്ചാരിമേളത്തോടെ പകൽവേല നടന്നു.      ഒമ്പതുദിവസത്തെ ആഘോഷങ്ങൾക്കൊടുവിൽ ബുധനാഴ്ച വിജയദശമിദിനത്തിൽ കുരുന്നുകളെ എഴുത്തിനിരുത്തും. Read on deshabhimani.com

Related News