കോടിയേരിക്ക്‌ ഹൃദയാഭിവാദ്യം



പാലക്കാട് സഖാവിന്‌ മരണമില്ല, ഞങ്ങളിലൂടെ ജീവിക്കുമെന്നുറക്കെ പറഞ്ഞ്‌ നാടാകെ കോടിയേരി ബാലകൃഷ്‌ണന്‌ സ്‌നേഹാഞ്ജലി അർപ്പിച്ചു. നാട്‌ നെഞ്ചോട്‌ ചേർത്ത ജനനായകന്റെ വേർപാടിൽ അനുശോചിക്കാൻ കക്ഷിരാഷ്‌ട്രീയത്തിന്‌ അതീതമായ ഐക്യം.  സിപിഐ എം നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിൽ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു. ഇതിനുപുറമെ, വർഗ ബഹുജന സംഘടനകളും വിവിധ സാംസ്‌കാരിക സംഘടനകളും അനുശോചന യോഗങ്ങൾ ചേർന്നു.  സിപിഐ എം നേതൃത്വത്തിൽ പാലക്കാട്‌ ജില്ലാ കേന്ദ്രത്തിൽ മൗനജാഥ നടത്തി. വിക്ടോറിയ കോളേജുമുതൽ അഞ്ചുവിളക്കുവരെയായിരുന്നു ജാഥ. തുടർന്ന് ചേർന്ന അനുശോചനയോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ, ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടി, ജില്ലാ കമ്മിറ്റി അംഗം ടി കെ നൗഷാദ്, എം ജി മുരളീധരൻ നായർ, കെ വേലു (സിപിഐ), എ രാമസ്വാമി, ഓട്ടൂർ ഉണ്ണിക്കൃഷ്ണൻ (എൻസിപി), എൻ ശിവരാജൻ (ബിജെപി), കെ എ ചന്ദ്രൻ (കോൺഗ്രസ്), അബ്ദുൾ അസീസ് (ഐഎൻഎൽ), കളത്തിൽ അബ്ദുള്ള (മുസ്ലിംലീഗ്), ആർ ശിവപ്രകാശ് (കോൺഗ്രസ് എസ്), കെ വിശ്വനാഥൻ (കോൺഗ്രസ് ബി), ആർ ഗോപിനാഥ് (ജെഡിഎസ്), കെ കുശലകുമാർ (കേരള കോൺഗ്രസ് എം), നൈസ് മാത്യു (കേരള കോൺഗ്രസ് സ്കറിയ), സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ എന്നിവർ സംസാരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കേരള പുലയർ മഹാസഭ ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് പ്രമീളകുമാരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ആറുച്ചാമി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ പ്രീത, രാമൻകുട്ടി, ട്രഷറർ ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗം കണ്ണൻ, ചന്ദ്രൻ എന്നിവർ സംസാരിച്ചു. കോയമ്പത്തൂർ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ സിപിഐ എം കോയമ്പത്തൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ കോടിയേരി ബാലകൃഷ്‌ണന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. പി ആർ നടരാജൻ എംപി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി പത്മനാഭൻ, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ആറുമുഖൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News