113 ഓണച്ചന്തകൾ 
11 മുതൽ 20 വരെ



പാലക്കാട് ഓണത്തെ വരവേൽക്കാൻ കൺസ്യൂമർഫെഡ് ഒരുങ്ങി. കോവിഡ് പ്രതിസന്ധിക്കിടയിലും വിലക്കുറവിൽ അവശ്യസാധനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഒരുക്കം പൂർത്തിയായി. മുൻ കാലങ്ങളെപോലെ കൺസ്യൂമർഫെഡിന്റെ ഓണം സ്പെഷ്യൽ ചന്തകൾ തയ്യാറാവുകയാണ്. സഹകരണ സംഘങ്ങൾ നടത്തുന്ന 100 ചന്തകളും 13 ത്രിവേണി സ്റ്റോറുകളുമാണ് ഓണച്ചന്തകളായി പ്രവർത്തിക്കുക.  പൊതുവിപണിയേക്കാൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിലാണ് വിൽപ്പന. ചന്തകൾക്കുള്ള സാധനങ്ങൾ കൺസ്യൂമർഫെഡ് വിതരണം ആരംഭിച്ചു. 11 മുതൽ 20 വരെ ചന്തകൾ പ്രവർത്തിക്കും. റേഷൻകടകൾ വഴിയുള്ള ഓണക്കിറ്റിനുപുറമെ വിലക്കുറവിൽ കൺസ്യൂമർഫെഡുകൂടി സാധനങ്ങൾ നൽകുന്നത് സാധാരണക്കാർക്ക് ആശ്വാസമാണ്. ‌പ്രതിസന്ധിഘട്ടത്തിലെ സർക്കാരിന്റെ ഇടപെടൽ വിപണിയിലും ചലനങ്ങളുണ്ടാക്കും. സൗജന്യ റേഷൻ കിറ്റിനുപുറമെ ഓണച്ചന്തകളിലൂടെ വിലക്കുറവിൽ സാധനങ്ങൾ കിട്ടുന്നതിനാൽ വലിയ പണച്ചെലവില്ലാതെ ഓണം ആഘോഷിക്കാമെന്ന ആശ്വാസത്തിലാണ്‌ ജനം.    കൺസ്യൂമർഫെഡിന്റെ ജില്ലാ ഓഫീസിൽനിന്ന് ചൊവ്വാഴ്ചമുതലാണ് സഹകരണ സംഘങ്ങളിലേക്ക് സാധനങ്ങൾ വിതരണം തുടങ്ങിയത്.  13 ഇനങ്ങളാണ് ഓരോ കാർഡുടമയ്‌ക്കും. അഞ്ചു കിലോ അരി, രണ്ടു കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ വെളിച്ചെണ്ണ എന്നിവ ലഭിക്കും. ചെറുപയർ, വൻകടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിവ അരക്കിലോ വീതമാണ്. ഓണം കഴിയുംവരെ ചന്തകൾ നട‌ത്താനുള്ള സാധനങ്ങൾ ജില്ലയിൽ എത്തിച്ചിട്ടുണ്ടെന്ന്‌ കൺസ്യൂമർഫെഡ്‌ റീജണൽ മാനേജർ വി ശുഭ പറഞ്ഞു.    സാധനങ്ങളും വിലയും (ഒരു കിലോ ​​ഗ്രാം) ജയ അരി 25 കുറുവ 25 കുത്തരി 24 പച്ചരി 23 പഞ്ചസാര 22 വെളിച്ചെണ്ണ 92 ചെറുപയർ 74 വൻകടല 43‌ ഉഴുന്ന് ബോൾ 66 വൻപയർ 45 തുവരപ്പരിപ്പ് 65 മുളക് 75 മല്ലി 79   Read on deshabhimani.com

Related News