പോളിടെക്നിക്കിൽ 
എസ്എഫ്ഐ മുന്നേറ്റം

പാലക്കാട് പോളിടെക്നിക് കോളേജ് തെരഞ്ഞെടുപ്പിൽ വിജയികളായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നു


 പാലക്കാട് പോളിടെക്നിക്കുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ കോളേജുകളിൽ എസ്എഫ്ഐയുടെ സർവാധിപത്യം. സംഘടനാ തെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ മൂന്ന് പോളിടെക്നിക് കോളേജിലും മുഴുവൻ ജനറൽ സീറ്റും എസ്എഫ്ഐ സ്വന്തമാക്കി. പാലക്കാട് പോളിടെക്നിക്, ഐപിടി ആൻഡ്‌ ജിപിടി ഷൊർണൂർ, കുഴൽമന്ദം റസിഡൻഷ്യൽ പോളി എന്നിവിടങ്ങളിലാണ് മുഴുവൻ സീറ്റും എസ്എഫ്ഐ നേടിയത്.  കഴിഞ്ഞ തവണ നഷ്ടപ്പെട്ട പാലക്കാട് പോളിയിലെയും കുഴൽമന്ദം പോളിയിലെയും ചെയർമാൻ സ്ഥാനവും കെഎസ്‍യുവിൽനിന്ന് തിരിച്ച് പിടിച്ചു. കെ‍എസ്‍യു എബിപിവി അവിശുദ്ധ കൂട്ടുകെട്ടിനെ തകർത്താണ് എല്ലായിടത്തെയും വിജയം. എല്ലാ പോളിടെക്നിക്കിലും എസ്എഫ്ഐ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. ഭാരവാഹികൾ: പാലക്കാട് ​ഗവ.പോളിടെക്നിക്: അഭിഷേക് കൃഷ്ണ (ചെയർമാൻ), വി മണികണ്ഠൻ (ജനറൽ സെക്രട്ടറി), ആർ അരുൺ (പിയുസി). ഷൊർണൂർ ഐപിടി ആൻഡ്‌ ജിപിടി : ആകാശ് (ചെയർമാൻ), സുബീഷ് (ജനറൽ സെക്രട്ടറി), സയ്യൻ ഷംസുദ്ദീൻ (പിയുസി). കുഴൽമന്ദം പോളിടെക്നിക് : ബിബിൻദാസ് (ചെയർമാൻ), ശലഭ (ജനറൽ സെക്രട്ടറി). Read on deshabhimani.com

Related News