സ്വരലയ രാമൻകുട്ടി നായർ പുരസ്‌കാരം 
കലാമണ്ഡലം സരസ്വതിക്ക്



പാലക്കാട്‌ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2022 വർഷത്തെ സ്വരലയ കലാമണ്ഡലം രാമൻകുട്ടിനായർ പുരസ്‌കാരം കലാമണ്ഡലം സരസ്വതിക്ക്‌. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളിലെ പ്രാവീണ്യവും  നൃത്താചാര്യ എന്ന നിലയിൽ  അമ്പതു വർഷത്തോളമായി അരങ്ങിലും കളരിയിലും തെളിയിച്ച വൈദഗ്‌ധ്യവും കണക്കിലെടുത്താണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സ്വരലയ നൃത്ത സംഗീതോത്സവ വേദിയിൽ 29ന്  മന്ത്രി പി എ മുഹമ്മദ് റിയാസ്  സമ്മാനിക്കും.  കലാമണ്ഡലം ശിവൻ നമ്പൂതിരി, എൻ രാധാകൃഷ്ണൻ നായർ, കരിവെള്ളൂർ മുരളി , അപ്പുക്കുട്ടൻ സ്വരലയം, എൻ എൻ കൃഷ്ണദാസ്, ടി ആർ അജയൻ എന്നിവരടങ്ങിയ സമിതിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌. കേരള സംഗീത നാടക അക്കാദമി അവാർഡ്, നൃത്തനാട്യ പുരസ്‌കാരം, കലാമണ്ഡലം പുരസ്‌കാരം, റോട്ടറി പ്രൊഫഷണൽ എക്സലൻസ് അവാർഡ്, കലാദർപ്പണം നാട്യശ്രീ  പുരസ്‌കാരം എന്നിവയും  കലാമണ്ഡലം സരസ്വതിക്ക്‌  ലഭിച്ചിട്ടുണ്ട്. Read on deshabhimani.com

Related News