വെബ്‌റാലിയിൽ ഒരുകോടിപ്പേർ: എ കെ ബാലൻ



  പാലക്കാട്‌ സർക്കാരിന്റെ വികസന നാൾവഴി അവതരിപ്പിക്കുന്ന വെബ്‌ റാലിയിൽ സംസ്ഥാനത്ത്‌ ഒരു കോടിയോളം പേർ  പങ്കാളിയാകുമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ശനിയാഴ്‌ച വൈകിട്ട്‌ ആറുമുതൽ ഏഴുവരെ മുഴുവൻ ബൂത്ത്‌ കേന്ദ്രങ്ങളിലുമാണ്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ വെബ്‌ റാലികൾ സംഘടിപ്പിക്കുന്നത്‌. ഒരു കേന്ദ്രത്തിൽ നൂറുപേർ വീതം പങ്കെടുക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും.  എൽഡിഎഫ്‌ സർക്കാരിന്റെ വികസനവുമായി ബന്ധപ്പെട്ട നാൾവഴികൾ ഇവിടെ അവതരിപ്പിക്കും. 50 ലക്ഷം പേർ നേരിട്ടും സാമൂഹ്യമാധ്യമങ്ങൾ വഴി 50 ലക്ഷം പേരും പങ്കാളികളാകും. സുസ്ഥിരവികസനം, മികച്ച ഭരണം എന്നിവയിൽ നിരവധി അന്തർദേശീയ പുരസ്‌കാരങ്ങൾ പിണറായി സർക്കാരിന്‌ ലഭിച്ചത്‌.  മികച്ച സംസ്ഥാനം, സ്‌ത്രീ സുരക്ഷ, അഴിമതി കുറവുള്ള സംസ്ഥാനം, വർഗീയ കലാപമില്ലാത്ത നാട്‌, ശിശുമരണ നിരക്ക്‌ കുറഞ്ഞ നാട്‌, മി കച്ച ആരോഗ്യപ്രവർത്തനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയിൽ ലോക പ്രശസ്‌ത ചിന്തകർ, വ്യക്തികൾ, മാധ്യമങ്ങൾ എന്നിവയെല്ലാം കേരളത്തെ പ്രശംസിച്ചു.  വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചുമുതൽ ആറുവരെ നടക്കുന്ന വികസന വിളംബരപരിപാടി പഞ്ചായത്ത്‌, മുനിസിപ്പൽ കേന്ദ്രങ്ങളിലാണ്‌ നടത്തുന്നത്‌. ഓരോ കേന്ദ്രത്തിലും സർക്കാരിന്റെ ആനുകൂല്യം ലഭിച്ച 100‌ ഗുണഭോക്താക്കൾ പങ്കെടുക്കും. അവരുടെ അനുഭവങ്ങളും ചടങ്ങിൽ പങ്കുവയ്‌ക്കും.  തദ്ദേശ സ്ഥാപനങ്ങളിലെ മുൻ ഭരണസമി തി അംഗങ്ങളും പങ്കെടുക്കും. വീഡിയോ പ്രദർശനവും ഉണ്ടാകും.  പ്ലക്കാർഡും ഉയർത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇത്തരം രണ്ട്‌ പ്രചാരണ പരിപാടിയാണ്‌ എൽഡിഎഫ്‌ സംഘടിപ്പിക്കുന്നതെന്നും എ കെ ബാലൻ പറഞ്ഞു. Read on deshabhimani.com

Related News