പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിൽ 
നവരാത്രി ഉത്സവം

കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിൽ നടന്ന നവരാത്രി നൃത്തസംഗീതോത്സവത്തിൽ സംഗീതജ്ഞൻ 
കാവാലം ശ്രീകുമാർ സംഗീതക്കച്ചേരി അവതരിപ്പിക്കുന്നു


ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി നൃത്ത സംഗീതോത്സവം തുടരുന്നു. ഏഴാംദിവസമായ ഞായറാഴ്ച സംഗീതജ്ഞൻ കാവാലം ശ്രീകുമാർ കച്ചേരി അവതരിപ്പിച്ചു. പാലക്കാട്‌ ആർ സ്വാമിനാഥൻ(വയലിൻ ), ഡോ. ബാബുരാജ് പരിയാനമ്പറ്റ(മൃദംഗം ), ദീപു ഏലംകുളം(ഘടം), സുരേഷ്ബാബു പാലക്കാട്‌(തബല ),ഗോപി നാദലയ (മുഖർശംഖ്)എന്നിവർ പക്കമേളം ഒരുക്കി. Read on deshabhimani.com

Related News