മുടങ്ങാതെ ബൊമ്മക്കൊലു ഒരുക്കി ദമ്പതികൾ



ഷൊർണൂർ നവരാത്രി ആഘോഷത്തിനായി വീട്ടിൽ  ബൊമ്മക്കൊലു ഒരുക്കി ദമ്പതികൾ. കവളപ്പാറ ശ്രീഭദ്ര നിവാസിൽ വീരരാഘവനും പ്രേമയുമാണ് മുടങ്ങാതെ  ബൊമ്മക്കൊലു ഒരുക്കുന്നത്‌.  നവരാത്രി ആരംഭത്തിൽ തുടങ്ങി ആഘോഷം അവസാനിക്കുംവരെയാണ് ബൊമ്മക്കൊലു വയ്‌ക്കുക, ഒമ്പതാംവർഷത്തിലും ഇത് മുടങ്ങാതെ ചെയ്യുകയാണിവർ. ബൊമ്മക്കൊലു ഒരുക്കിയത് കാണാൻ ദിവസവും നിരവധിപേരാണ് ഇവരുടെ വീട്ടിലെത്തുക. വരുന്നവർക്ക് മധുര പലഹാരങ്ങളും പഴവർഗങ്ങളും വെറ്റില, അടയ്‌ക്ക എന്നിവയും നൽകും. രണ്ടുനേരവും വീട്ടിൽ പൂജയുണ്ട്. വിദ്യാർഥികളുടെ പുസ്തങ്ങളും ഇവിടെ പൂജയ്‌ക്ക് വയ്‌ക്കും. ഏഴു പടികളിൽ 300 കൊലുകളാണുള്ളത്‌. കൽപ്പാത്തിയിൽനിന്നും മറ്റു സ്ഥലങ്ങളിൽനിന്നുമാണ് ഇവ എത്തിച്ചത്. Read on deshabhimani.com

Related News