കോവിഡ് 1506; രോഗമുക്തി 1309



പാലക്കാട്   ജില്ലയില്‍ തിങ്കളാഴ്ച 1,506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 1162, ഉറവിടം വ്യക്തമല്ലാതെ 321പേർ, 19 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തുനിന്ന്‌വന്ന നാലുപേർ എന്നിങ്ങനെയാണ് രോഗബാധിതർ. 1,309പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. 8,644 പേരിൽ പരിശോധിച്ചു. 17.42 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.  ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12,856 ആയി. ജില്ലയില്‍ ചികിത്സയിലുള്ളവര്‍ക്ക്പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർകോട്‌ ജില്ലയിലും രണ്ടുപേർവീതം വയനാട്, കോട്ടയം ജില്ലകളിലും നാലുപേർവീതം ആലപ്പുഴ, കണ്ണൂർ ജില്ലകളിലും അഞ്ചുപേർ വീതം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും ആറ്‌പേർ കൊല്ലം ജില്ലയിലും 13പേർ ഇടുക്കി ജില്ലയിലും 20പേർ കോഴിക്കോട് ജില്ലയിലും 23പേർ എറണാകുളം ജില്ലയിലും 64പേർ തൃശൂർ ജില്ലയിലും 100പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.   കോവിഡ്‌ മാനദണ്ഡലംഘനം: 105 കേസ് പാലക്കാട്‌  കോവിഡ് മാനദണ്ഡം ലംഘിച്ചതിന്‌ ഞായറാഴ്‌ച പൊലീസ്‌ 105 കേസെടുത്തു. 115 പേരെ അറസ്റ്റ് ചെയ്തു. 259 വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ■ മാസ്‌ക്കില്ല: 1,742 കേസ് മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്തിറങ്ങിയ 1742 പേർക്കെതിരെ പൊലീസ് കേസെടുത്തു. പിടികൂടിയവരെ മാസ്‌ക്കിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. Read on deshabhimani.com

Related News