നാപ്കിൻ സംസ്‌കരിക്കാൻ 
ഇൻസിനേറ്റർ

നാപ്കിനും ഡയപ്പറും സംസ്‌കരിക്കുന്നതിനുള്ള ഇന്‍സിനേറ്റര്‍ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു


 പാലക്കാട് ഉപയോഗിച്ച സാനിറ്ററി നാപ്കിൻ, ഡയപ്പർ എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് പാലക്കാട് നഗരസഭ കൂട്ടുപാതയിലുള്ള ട്രഞ്ചിങ് ഗ്രൗണ്ടിൽ സ്ഥാപിച്ച ഇൻസിനേറ്റർ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഹരിതകർമസേന വഴി ശേഖരിക്കുന്ന നാപ്കിനുകളും ഡയപ്പറുകളും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് 36 ലക്ഷം രൂപ ചെലവിലാണ് ഇൻസിനേറ്റർ, ഇടിപി അടക്കമുള്ള അനുബന്ധ സാമഗ്രികൾ സ്ഥാപിച്ചത്. നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയൻ അധ്യക്ഷയായി. കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ധനരാജ് മുഖ്യാതിഥിയായി. വൈസ്ചെയർമാൻ അഡ്വ. ഇ കൃഷ്ണദാസ്, സെക്രട്ടറി ടി ജി അജേഷ്, സ്ഥിരം സമിതി ചെയർന്മാമാരായ പി സ്മിതേഷ്, ടി ബേബി, പ്രമീള ശശിധരൻ, ടി എസ് മീനാക്ഷി, പി സാബു, കൗൺസിലർമാരായ സാജോ ജോൺ, മുഹമ്മദ് ബഷീർ, സെയ്തുമീരാൻ ബാബു, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ പി സി ബാലഗോപാൽ, നവകേരളം മിഷൻ ജില്ലാ കോ-–-ഓർഡിനേറ്റർ പി സെയ്തലവി, ശുചിത്വമിഷൻ ജില്ലാ കോ-–-ഓർഡിനേറ്റർ ടി ജി അഭിജിത്ത്, ക്ലീൻസിറ്റി മാനേജർ സി മനോജ്കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News