മണ്ണാർക്കാട് ജില്ലാ ജയിൽ നിർമാണം തുടങ്ങി

മണ്ണാർക്കാട്‌ ജില്ലാ ജയിൽ ചുറ്റുമതിൽ നിർമാണം നടക്കുന്ന സ്ഥലം ഡിഐജി എം കെ വിനോദ്കുമാർ സന്ദർശിക്കുന്നു


മണ്ണാർക്കാട്  മണ്ണാർക്കാട് ജില്ലാ ജയിലിന്റെ നിർമാണം തുടങ്ങി. മണ്ണാർക്കാട് ടിപ്പു സുൽത്താൻ റോഡിൽ മുണ്ടേക്കരാടാണ്‌ ജയിൽ വരുന്നത്‌. പുരോഗതി വിലയിരുത്താൻ ജയിൽ ഡിഐജി എം കെ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘമെത്തി. ചുറ്റുമതിലാണ് ആദ്യം നിർമിക്കുന്നത്. ഇതിനായി ബജറ്റിൽ 1.48 കോടി അനുവദിച്ചിരുന്നു. കെട്ടിടത്തിന്റെ രൂപകൽപ്പന, പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ പൊതുമരാമത്ത് വിഭാഗം തയ്യാറാക്കുകയാണ്‌.  110 പേരെ താമസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്‌ ഡിഐജി എം കെ വിനോദ്കുമാർ പറഞ്ഞു. നേരത്തേ സ്‌പെഷ്യൽ സബ് ജയിൽ നിർമാണത്തിനാണ്‌ പരിശോധിച്ചതെങ്കിലും സ്ഥലത്തിന്റെ പ്രത്യേകത കണക്കിലെടുത്താണ്‌ ജില്ലാ ജയിൽ നിർമിക്കുന്നത്‌. 2014ലാണ് സമ്മതപത്രം ജയിലധികൃതർക്ക് ലഭിച്ചത്. 2019ൽ സർവേ പൂർത്തിയായി. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിർത്തി കൈവശാവകാശം ജയിൽ വകുപ്പിന് കൈമാറി. നാല്‌ ഏക്കറാണ്‌ കൈമാറിയത്‌. Read on deshabhimani.com

Related News