വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം സമാപിച്ചു

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു


ശ്രീകൃഷ്ണപുരം വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം സമാപിച്ചു. വ്യാഴം വൈകിട്ട് അഞ്ചിന്‌ ശ്രീകൃഷ്ണപുരത്ത്‌ വ്യാപാരികൾ പ്രകടനം നടത്തി. തിറയും പൂതനും, ശിങ്കാരിമേളവും പ്രകടനത്തിന്‌ നിറം പകർന്നു. പൊതുസമ്മേളനം ഒ അഷറഫ് നഗറിൽ (പഞ്ചായത്ത്‌ ഓഫീസ് പരിസരം) സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് വി മനോജ് അധ്യക്ഷനായി.  സംസ്ഥാന ട്രഷറർ എസ് ദിനേശൻ, ജില്ലാ സെക്രട്ടറി എം അനന്തൻ, ട്രഷറർ എം ബഷീർ, സംഘാടകസമിതി ചെയർമാൻ പി അരവിന്ദാക്ഷൻ, എൻ ഹരിദാസൻ, എം മോഹനൻ, പി കെ ശശിധരൻ, എം സി വാസുദേവൻ, കെ എസ് മധു, ബേബി ശ്രീകൃഷ്ണപുരം എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻപാട്ട് അരങ്ങേറി. Read on deshabhimani.com

Related News