മന്ത്രി കെ രാജന്‍ 
ഇന്ന് ജില്ലയില്‍



പാലക്കാട് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ മന്ത്രി കെ രാജൻ വെള്ളിയാഴ്ച ജില്ലയിലെത്തും. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ തത്തമംഗലം, വണ്ടാഴി -2, കണ്ണമ്പ്ര- 1 സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി ഉദ്ഘാടനം ചെയ്യും. തത്തമംഗലം വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം രാവിലെ 9.30നും വണ്ടാഴി- 2 വില്ലേജ് ഓഫീസ്‌ രാവിലെ 11.30നും കണ്ണമ്പ്ര -1 വില്ലേജ് ഓഫീസ്‌ പകൽ 12.30നും ഉദ്‌ഘാടനം ചെയ്യും.  ആലത്തൂർ ജനസേവന കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം രാവിലെ 10ന് ആലത്തൂർ ദേശീയ മൈതാനം ഓപ്പൺ ഓഡിറ്റോറിയത്തിൽ മന്ത്രി നിർവഹിക്കും. Read on deshabhimani.com

Related News