വേനൽമഴ 
35 ശതമാനം കുറവ്‌



പാലക്കാട്‌ ജില്ലയിൽ ഇത്തവണ വേനൽമഴ 35 ശതമാനം കുറഞ്ഞു. 244 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ പെയ്‌തത്‌ 159.2 മില്ലീമീറ്റർ മാത്രം. ഞായറാഴ്‌ച മുതൽ സംസ്ഥാനത്ത്‌ കാലവർഷം എത്തുമെന്നാണ്‌ പ്രതീക്ഷ. തെക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ടെങ്കിലും പാലക്കാട്ട് അഞ്ചാം തീയതിവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചെറിയ മഴയ്‌ക്കുള്ള സാധ്യതയാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്‌. കാലാവസ്ഥാ വ്യതിയാനം കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി ജൂണിൽ ഒറ്റപ്പെട്ട മഴയാണ്‌ പെയ്യുന്നത്‌. ജൂലൈ, ആഗസ്ത്‌ മാസങ്ങളിലാണ്‌ മഴ കനക്കുക. കഴിഞ്ഞ വർഷം ജൂൺ മുതൽ സെപ്‌തംബർ 30 വരെ പെയ്‌ത തെക്കുപടിഞ്ഞാറൻ കാലവർഷം ആറ് ശതമാനം കുറവായിരുന്നു. Read on deshabhimani.com

Related News