ഡിടിപിസി ടൂറിസം 
സര്‍ക്യൂട്ട് പ്രകാശിപ്പിച്ചു



പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് പ്രകാശിപ്പിച്ചു.  എംഎൽഎമാരായ എ പ്രഭാകരൻ, കെ പ്രേംകുമാർ എന്നിവർ കലക്ടർ ഡോ.എസ് ചിത്രയ്ക്ക് നൽകിയാണ് പ്രകാശിപ്പിച്ചത്.  വിനോദസഞ്ചാരികൾക്ക് ജില്ലയുടെ രൂപരേഖ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂറിസം സർക്യൂട്ട് തയ്യാറാക്കിയത്. പൈതൃകം, തീർഥാടനം, സിനിമ, ഡാം, വൈൽഡ് ലൈഫ്, സാഹസികം, വരരുചി, പാചകരീതി എന്നിങ്ങനെ 11 വിഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ടൂറിസം സർക്യൂട്ട് തയ്യാറാക്കിയത്. ഒരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പാലക്കാട്നിന്നും എങ്ങനെ എത്തിച്ചേരാം, ഓരോ കേന്ദ്രങ്ങളുടെയും പ്രാധാന്യം എന്നിവയും ഈ സർക്യൂട്ടിലുണ്ട്. കലക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ കെ ബാബു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, അസിസ്റ്റന്റ് കലക്ടർ ഡി രഞ്ജിത്ത്, ഡിടിപിസി സെക്രട്ടറി ഡോ.എസ് വി സിൽബർട്ട് ജോസ്, ഡിടിപിസി ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, മലമ്പുഴ എക്സിക്യൂട്ടീവ് എൻജിനിയർ കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News