95 സ്വകാര്യ ബസുകള്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

കൊഴിഞ്ഞാമ്പാറയില്‍ നടത്തിയ പരിശോധന


  പാലക്കാട് നിയമലംഘനം നടത്തിയ 95 സ്വകാര്യ ബസിന്‌ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. വാതിൽ അടയ്ക്കാതെയും ടിക്കറ്റ് നൽകാതെയും സർവീസ് നടത്തിയ ബസുകൾക്കാണ് പിഴ ചുമത്തിയത്. "ഓപ്പറേഷൻ ഫെയർ' എന്ന പേരിലായിരുന്നു  വ്യാപകമായ പരിശോധന.ദേശീയപാതകൾ, കൊഴിഞ്ഞാമ്പാറ, പാറ, ആലത്തൂർ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. നിയമലംഘനം കണ്ടെത്തിയ ബസിൽനിന്ന്‌ 1,000 മുതൽ 2,000 രൂപവരെ പിഴ ഈടാക്കി. പല ബസുകളും ടിക്കറ്റ് നൽകാതെയാണ് സർവീസ് നടത്തുന്നതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു.  മാസങ്ങളോളം ബസ് ഉടമകൾക്കും ജീവനക്കാർക്കും ബോധവൽക്കരണം നൽകിയാണ്  പരിശോധനയ്ക്ക് ഇറങ്ങിയത്. അതുകൊണ്ടുതന്നെ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയാണ് ആദ്യദിനംമുതൽ സ്വീകരിക്കുന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരും. ആർടിഒ എം കെ ജയേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന. അടുത്ത ദിവസങ്ങളിൽ കൂടുതൽ സ്‍ക്വാഡുകൾ പരിശോധന നടത്തും.ദിവസങ്ങൾക്കുമുമ്പ് വാതിൽ അടയ്ക്കാത്തതിനെത്തുടർന്ന് ബസിൽനിന്നുവീണ് മണ്ണാർക്കാട്ട്‌ വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.  ടിക്കറ്റ് ലഭിക്കുന്നില്ലെ  യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നതായും പരാതിയുണ്ടായിരുന്നു. Read on deshabhimani.com

Related News