ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ പാലക്കാട് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം


പാലക്കാട്  കേന്ദ്ര ബജറ്റിലെ യുവജന വിരുദ്ധതയിലും കേരളത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട്‌ നഗരത്തിൽ പ്രകടനം നടത്തി. വിക്ടോറിയ കോളേജ് പരിസരത്ത്നിന്നും ആരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സമാപിച്ചു. പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ആർ ഷനോജ് അധ്യക്ഷനായി. എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം വി വിചിത്ര, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം എം എ ജിതിൻരാജ്, എസ് വിപിൻ, എസ് കിഷോർ, എസ് ഷൈജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News