യുഡിഎഫ്‌ ഭരണസമിതിയെ വെല്ലുവിളിച്ച്‌ ലീഗ് അംഗം



മണ്ണാർക്കാട് മെമ്പര്‍ സ്ഥാനത്തിന് അയോഗ്യത കല്‍പ്പിക്കാന്‍ യുഡിഎഫ്‌ ഭരണസമിതിയെ വെല്ലുവിളിച്ച് മണ്ണാർക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മുസ്ലീംലീഗ്‌ അംഗം അഡ്വ. സി കെ ഉമ്മുസല്‍മ. തന്റെ അംഗത്വം റദ്ദ്‌ ചെയ്യാൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയിലെ പുരുഷ അംഗങ്ങളെ വെല്ലുവിളിക്കുന്നുവെന്ന്‌ ഉമ്മുസൽമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  ബ്ലോക്ക് പഞ്ചായത്തിലെ പദ്ധതികളിൽ വ്യാപക അഴിമതിയാണ് നടക്കുന്നതെന്നും തന്റെ ഡിവിഷനായ അരിയൂരിനെ ഒഴിവാക്കിയാണ് വികസനരേഖ തയ്യാറാക്കിയതെന്നും ഇവർ പറഞ്ഞു. ഓംബുഡ്സ്മാനിൽ പരാതി നൽകിയ ഉമ്മുസൽമ വികസനപ്രവർത്തനങ്ങളിൽ വിവേചനമുണ്ടെന്ന വിധിയും വാർത്താസമ്മേളനത്തിൽ ഹാജരാക്കി. അംഗത്വത്തിൽ നിന്ന് അയോഗ്യയാക്കാൻ ഭരണസമിതി അംഗങ്ങൾ കൃത്രിമ രേഖകൾ  തയ്യാറാക്കുന്നുവെന്നും ഉമ്മുസൽമ ആരോപിച്ചു. ഭരണസമിതിയുടെ തുടക്കത്തിൽ ഉമ്മുസൽമ പ്രസിഡന്റായി ചുമതലയേറ്റിരുന്നു. വൈകാതെ ബ്ലോക്ക് പഞ്ചായത്തിലെ ആൺകോയ്മക്കും അഴിമതിക്കുമെതിരെ യുഡിഎഫിൽ കലാപമുണ്ടാക്കിയാണ്‌ പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞത്‌. ഇതിനിടെ ഉമ്മുസൽമയുടെ വ്യാജ ഒപ്പിട്ട രാജിക്കത്ത് സ്വീകരിച്ചാണ്‌ ഇവരെ പ്രസിഡന്റ്‌ പദവിയിൽ നിന്ന് ഒഴിവാക്കിയതെന്ന കേസും നിലവിലുണ്ട്.  2010 മുതൽ അഞ്ച്‌ വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. 2015ൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും 2020ൽ വീണ്ടും വിജയിച്ചു. Read on deshabhimani.com

Related News