എൽഡിഎഫ്‌ റാലി നാളെ



  പാലക്കാട്‌ മുഖ്യമന്ത്രിയെ അപകടപ്പെടുത്താനും എൽഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താനും കോൺഗ്രസും ബിജെപിയും നടത്തുന്ന സംഘടിത ശ്രമം തുറന്നുകാട്ടാൻ എൽഡിഎഫ്‌ നേതൃത്വത്തിൽ ശനി വൈകിട്ട്‌ റാലി നടത്തും.  കോട്ടമൈതാനിയിൽ 4.30ന്‌ നടക്കുന്ന റാലി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം          എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. എൽഡിഎഫ്‌ നേതാക്കൾ സംസാരിക്കും.  സമാധാന അന്തരീക്ഷം തകർത്തും വികസന പ്രവർത്തനങ്ങൾ അട്ടിമറിച്ചും ജനകീയ സർക്കാരിനെതിരെ നടത്തുന്ന അപവാദപ്രചാരണങ്ങൾ തുറന്നുകാണിക്കാനുമാണ്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ റാലി നടത്തുന്നത്‌. Read on deshabhimani.com

Related News