എൽഡിഎഫ്‌ 1, യുഡിഎഫ്‌ 2, 
എ വി ഗോപിനാഥ്‌ പക്ഷം 1, ബിജെപി 1



പാലക്കാട്‌ ജില്ലയിൽ തദ്ദേശഭരണ  ഉപതെരഞ്ഞെടുപ്പിൽ അഞ്ച്‌ വാർഡുകളിൽ എൽഡിഎഫ്‌ ഒരിടത്തും യുഡിഎഫ്‌ രണ്ടിടത്തും വിജയിച്ചു. എ വി ഗോപിനാഥ്‌ പക്ഷവും ബിജെപിയും ഒന്നുവീതം വാർഡുകളിൽ ജയിച്ചു. ലെക്കിടി പേരൂർ പഞ്ചായത്ത് അകലൂർ ഈസ്റ്റ് പത്താം വാർഡ്‌ എൽഡിഎഫ്  നിലനിർത്തി. എൽഡിഎഫ്‌ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥി ടി മണികണ്ഠൻ 237 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ജയിച്ചത്. കരിമ്പ പഞ്ചായത്ത് കപ്പടത്ത് ഒന്നാം വാർഡ്‌ യുഡിഎഫ് നിലനിർത്തി. നീതു സുരാജിന്‌ 189 വോട്ടാണ്‌ ഭൂരിപക്ഷം. മുതലമട പഞ്ചായത്തിലെ പറയമ്പള്ളം  പതിനേഴാം വാർഡിൽ യുഡിഎഫ്‌ സ്വതന്ത്രൻ വി മണികണ്‌ഠൻ 124 വോട്ടിന്‌ ജയിച്ചു. പെരിങ്ങോട്ടുകുറുശി പഞ്ചായത്ത് ബമ്മണ്ണൂർ എട്ടാം വാർഡിൽ കോൺഗ്രസ്‌ വിട്ട എ വി ഗോപിനാഥ് പക്ഷം സ്ഥാനാർഥി ആർ ഭാനുരേഖ 417 വോട്ടിന്‌ ജയിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്ത്‌ കല്ലമല മൂന്നാം വാർഡിൽ ബിജെപിയിലെ ശോഭന 92 വോട്ടിന്‌ ജയിച്ചു.    ലെക്കിടിയിൽ എൽഡിഎഫിന്‌ 
മിന്നും ജയം സ്വന്തം ലേഖകൻ ഒറ്റപ്പാലം ലെക്കിടി പഞ്ചായത്ത് അകലൂർ ഈസ്‌റ്റ്‌ പത്താം വാർഡ്‌ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സീറ്റ്‌ നിലനിർത്തിയത്‌ വോട്ടും ഭൂരിപക്ഷവും വർധിപ്പിച്ച്‌.  എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ടി മണികണ്ഠൻ  237 വോട്ടിനാണ്‌ ജയിച്ചത്‌.  കഴിഞ്ഞ തവണ 171 വോട്ടായിരുന്നു ഭൂരിപക്ഷം. 457 വോട്ട്‌ 568 ആയി വർധിച്ചു. 1119 വോട്ട് പോൾ ചെയ്‌തതിൽ 50 ശതമാനത്തിലധികം വോട്ട്‌ നേടി. അകലൂർ ഉക്കാരത്ത് വീട്ടിൽ ഗോവിന്ദൻകുട്ടി (അനിയേട്ടൻ-)യുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. എം വിശ്വനാഥൻ  (ബിജെപി) 331 വോട്ടും യു പി രവി (കോൺഗ്രസ്‌ ഐ) 220 വോട്ടും നേടി.         നേതാക്കളുടെയും പ്രവർത്തകരുടെയും ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് വൻ വിജയം നേടിയത്‌. വാർഡിലെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്‌ വിജയം. ടി മണികണ്ഠനെ സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം എസ് അജയകുമാർ, ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് എന്നിവർ  ഹരാർപ്പണം നടത്തി. ആഹ്ലാദ പ്രകടനവും നടന്നു.   Read on deshabhimani.com

Related News