നെല്ലിക്കുറുശിയിൽ റേഷൻകട പൂട്ടി; കാർഡുടമകൾ ദുരിതത്തിൽ



ഒറ്റപ്പാലം നെല്ലിക്കുറുശിയിലെ എആർഡി 284 നമ്പർ റേഷൻകട പൂട്ടിയതോടെ കാർഡുടമകൾ വലയുന്നു. റേഷൻകട തുറന്നു പ്രവർത്തിച്ചിട്ട് ഒരുമാസത്തിലേറെയായി.  ലെക്കിടി–-പേരൂർ പഞ്ചായത്തിലെ 1, 2, 19 വാർഡുകളിലുള്ളവർ ആശ്രയിക്കുന്ന റേഷൻകടയിൽ 400 ഓളം ഗുണഭോക്താക്കളുണ്ട്.  ഇവർക്ക്‌ സമീപത്തെ മുളഞ്ഞൂർ, മുരുക്കുംപറ്റ എന്നീ റേഷൻകടകളിലേക്ക് പോകേണ്ട അവസ്ഥയാണിപ്പോൾ. ലോക്ക്‌ ഡൗൺ സാഹചര്യത്തിൽ വീടുകളിൽ കഴിയുന്നവർക്കാണ്‌ ദൂരസ്ഥലങ്ങളിലേക്കുള്ള റേഷൻകടയിലേക്ക്‌ പോകേണ്ട സാഹചര്യം വന്നുചേർന്നത്‌.  റേഷൻ കാർഡ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഏപ്രിൽ ഒന്നുമുതൽ ഭക്ഷണകിറ്റ് റേഷൻ കടകളിലൂടെ വിതരണം ചെയ്യുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. ഇത്‌ വാങ്ങണമെങ്കിൽ കിലോമീറ്ററോളം നടക്കണം.  ഭക്ഷ്യകിറ്റുകൾ നെല്ലിക്കുറുശിയിലെ റേഷൻ കടയിൽ ഇറക്കാനുള്ള സംവിധാനം ഒരുക്കണമെന്നും താൽക്കാലികമായി പുതിയ ലൈസൻസിയെ നിയമിക്കുകയും ചെയ്യണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.  മുമ്പുണ്ടായിരുന്ന ലൈസൻസി ക്രമക്കേട് നടത്തിയതിനെ തുടർന്നാണ്‌ നെല്ലിക്കുറുശിയിലെ  റേഷൻകട സീൽ ചെയ്തതെന്നും തുറന്നുപ്രവർത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്നും ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു. Read on deshabhimani.com

Related News