റോഡില്‍ തിരക്ക് കൂടി; വട്ടംകറങ്ങി പൊലീസ്



  പാലക്കാട് ലോക്ക് ഡൗൺ എട്ടാംദിവസത്തിലേക്ക് കടക്കുമ്പോൾ അനാവശ്യമായി റോഡിലിറങ്ങുന്നവരുടെ എണ്ണം  പെരുകുന്നു. ലോക്ക് ഡൗണിന്റെ ആദ്യ രണ്ട് ദിനം കൂടുതൽ പേർ പുറത്തിറങ്ങിയിരുന്നു. എന്നാൽ പൊലീസ് കർശന നടപടി സ്വീകരിച്ചതോടെ കുറഞ്ഞു. എന്നാൽ, ഇപ്പോൾ ആളുകൾ വീണ്ടും നിരത്തുകളിലേക്ക് ഇറങ്ങുകയാണ്. ‌പഴയ മരുന്ന് കുറുപ്പടികൾ പൊലീസിനെ കാണിച്ചാണ് പലരും കടന്ന് പോകുന്നത്.  പാരാസെറ്റാമോളും വിക്‍സും വാങ്ങാനായി നഗരത്തിലെത്തിയവരും ചൊവ്വാഴ്‍ച പൊലീസിന് തലവേദനയായി. രാവിലെയാണ് കാര്യമായ തിരക്ക്. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ കുറിപ്പ് കൈയ്യിൽ കരുതണമെന്ന നിർദേശമുണ്ടെങ്കിലും ഭൂരിഭാ​ഗവും ഇത് പാലിക്കുന്നില്ല. ആശുപത്രി രേഖകൾ കാണിച്ച്‌ തടിയൂരുകയാണ്‌. കടകളിൽ ഒന്നും രണ്ടും സാധനം മാത്രം വാങ്ങാനായും പലരും എത്തുന്നു.  ഒരാഴ്‍ചക്കുള്ള സാധനങ്ങളെങ്കിലും ഒന്നിച്ച് വാങ്ങണമെന്ന നിർദ്ദേശവും  പാലിക്കുന്നില്ല. ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ.  പ്രധാന പാതകളിലാണ് പൊലീസ് നിരീക്ഷണം. ഇത്‌ മനസിലാക്കി ഇടവഴികളിലൂടെ ന​ഗരത്തിൽ എത്തുന്നവരുമുണ്ട്‌. പരിശോധന കൂടുതൽ കേന്ദ്രങ്ങളിലേക്ക്‌ വ്യാപിപ്പിച്ച്‌ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടാനാണ് പൊലീസ് നീക്കം. Read on deshabhimani.com

Related News