‘ഹമാരേ ഗാവോം സേ യഹാം സുരക്ഷിത് ഹേ’



  ‘ഹമാരേ ഗാവോം സേ യഹാം സുരക്ഷിത് ഹേ' കഞ്ചിക്കോട് അപ്നാഘറിലെ ബംഗാൾ സ്വദേശിയായ സുഗേന്ദുവിന്റെ വാക്കുകൾ. സുഗേന്ദു മാത്രമല്ല, അതിഥി തൊഴിലാളികളുടെ താമസകേന്ദ്രമായ അപ്നാഘറിലെ അറുനൂറോളം തൊഴിലാളികളുടെയും ശബ്ദമാണിത്‌.  ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ കഞ്ചിക്കോട്‌ വ്യവസായമേഖല അടച്ചുപൂട്ടിയപ്പോൾ ടി വി കാണലും മറ്റ്‌ വിനോദപരിപാടികളുമായി അപ്നാഘറിൽ ഒതുങ്ങിക്കൂടുകയാണ്‌ അതിഥി തൊഴിലാളികൾ. ഡൽഹിയിൽ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം കാണുമ്പോൾ മികച്ച സൗകര്യങ്ങൾ ലഭ്യമാക്കിയ കേരള സർക്കാരിന് നന്ദി പറയുന്നു. ആവശ്യമായ ഭക്ഷണസാമഗ്രികൾ വിവിധ വ്യവസായ സ്ഥാപനങ്ങൾ മുൻകൈയെടുത്ത്‌ ഇവിടെ എത്തിക്കുന്നുണ്ടെന്ന്‌  തൊഴിലാളികൾ പറയുന്നു. മറ്റ്‌ അവശ്യ വസ്തുക്കൾ തൊഴിലാളികൾ കടകളിൽ പോയി വാങ്ങുന്നു.  സർക്കാർ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്നു. ഹാൻഡ് വാഷ് ഉപയോഗിച്ച്‌ കൈകഴുകിയ ശേഷം മാത്രമാണ്‌ വീടിനകത്ത് കയറുന്നത്‌. ഒന്നിച്ചിരിക്കുമ്പോൾ മാസ്‌കും ധരിക്കുന്നു. ആരോഗ്യവകുപ്പിന്റെ കൃത്യമായ പരിശോധനകളും നടക്കുന്നു.  അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യവകുപ്പും ഇൻഡസ്ട്രിയൽ ഫോറവും ഏത്‌ സമയവും സജ്ജമായി വിളിപ്പുറത്തുണ്ട്‌. ലോക്ക്‌ ഡൗൺ കാരണം സ്വന്തം നാട്ടിലേക്ക്‌ മടങ്ങിപ്പോകാത്തതിന്റെ വിഷമമുണ്ടെങ്കിലും സംസ്ഥാന സർക്കാർ നൽകുന്ന കരുതലിൽ സംതൃപ്തരാണിവർ. Read on deshabhimani.com

Related News