ട്രഷറികളില്‍ പെന്‍ഷന്‍ വിതരണം നാളെ മുതല്‍



  പാലക്കാട്  കോവിഡ് –-19 പശ്ചാത്തലത്തിൽ ട്രഷറികളിൽ വ്യാഴാഴ്‌ച മുതൽ   പെൻഷൻ വിതരണം ചെയ്യുമെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.  പെൻഷൻ വാങ്ങാനെത്തുന്നവർ ശാരീരിക അകലം പാലിച്ച് വരി നിൽക്കുക, മാസ്‌ക്ക് ധരിക്കുക, കൗണ്ടറിന് മുന്നിൽ കൂട്ടംകൂടി നിൽക്കാതിരിക്കുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കണം. പനിയോ  രോഗലക്ഷണങ്ങളോ അവശതകളോ ഉള്ളവർ നേരിട്ട് ട്രഷറിയിൽ എത്തുന്നത് ഒഴിവാക്കണം. ഇത്തരത്തിലുള്ളവർ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ കൃത്യമായ വിവരങ്ങൾ സഹിതം ഒപ്പിട്ട ചെക്കുകൾ സമർപ്പിച്ചാൽ ആവശ്യപ്പെടുന്ന തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.   ക്രമീകരണം ഇങ്ങനെ  വ്യാഴാഴ്‌ച- രാവിലെ പിടിഎസ്ബി അക്കൗണ്ട് നമ്പർ പൂജ്യത്തിലും ഉച്ചയ്ക്ക് അക്കൗണ്ട് നമ്പർ ഒന്നിലും അവസാനിക്കുന്നവർക്കാണ് പെൻഷൻ വിതരണം ചെയ്യുക.വെള്ളിയാഴ്‌ച- രാവിലെ പിടിഎസ്ബി അക്കൗണ്ട് നമ്പർ രണ്ടിലും ഉച്ചയ്ക്ക് അക്കൗണ്ട് നമ്പർ മൂന്നിലും അവസാനിക്കുന്നവർക്കാണ് പെൻഷൻ വിതരണം ചെയ്യുക. ശനിയാഴ്‌ച- രാവിലെ പിടിഎസ്ബി അക്കൗണ്ട് നമ്പർ നാലിലും ഉച്ചയ്ക്ക് അക്കൗണ്ട് നമ്പർ അഞ്ചിലും അവസാനിക്കുന്നവർക്ക്‌. തിങ്കളാഴ്‌ച രാവിലെ പിടിഎസ്ബി അക്കൗണ്ട് നമ്പർ ആറിലും ഉച്ചയ്ക്ക് അക്കൗണ്ട് നമ്പർ ഏഴിലും അവസാനിക്കുന്നവർക്കും ചൊവ്വാഴ്‌ച- രാവിലെ പിടിഎസ്ബി അക്കൗണ്ട് നമ്പർ എട്ടിലും ഉച്ചയ്ക്ക് അക്കൗണ്ട് നമ്പർ ഒമ്പതിലും അവസാനിക്കുന്നവർക്കും വിതരണം ചെയ്യും. Read on deshabhimani.com

Related News