ഹോക്കി ടീമിലെ മിന്നും താരം

മുഹമ്മദ് ഹക്കീം ഭാര്യ പി യു റംസീനയ്ക്കും മകൾ അഫ്‍ഷിൻ ഫാത്തിമയ്ക്കും ഒപ്പം


  പാലക്കാട് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മരിച്ച ധോണി സ്വദേശിയായ മുഹമ്മദ് ഹക്കീമിന്‌ സിആർപിഎഫിലേക്ക്  വഴിയൊരുക്കിയത് ഹോക്കിയാണ്. സ്കൂൾ പഠനകാലം മുതൽ ഹോക്കിയോടായിരുന്നു താൽപ്പര്യം. റെയിൽവേ കോളനിയിൽ ഹോക്കി പരിശീലനത്തിനായി ആരംഭിച്ച അക്കാദമിയിലെ ആദ്യ ബാച്ചിൽ ഹക്കീമും ഉണ്ടായിരുന്നു. പിന്നീട് ജീവിതത്തിൽ നിന്ന്‌  ഹോക്കിയെ മാറ്റി നിർത്തിയിട്ടില്ല. റെയിൽവേ സ്കൂൾ ടീമിൽ ഇടം പിടിച്ച ഹക്കീം ജില്ലാ ടീം വരെയെത്തി. 2---000ന് ശേഷമാണ് ജില്ലാ ടീമിലെത്തിയത്. അക്കാദമിയിൽ 2007 വരെ പരിശീലനവും കളിയുമായി സജീവമായി. പ്ലസ് ടു പഠന ശേഷം ഡിപ്ലോമ കോഴ്സിന് പോയതിനാൽ യൂണിവേഴ്സിറ്റി തലത്തിൽ കളിക്കാനായില്ല. എങ്കിലും വിവിധ ടൂർണമെന്റുകളിൽ നിറസാന്നിധ്യമായിരുന്നു. ജോലി കിട്ടിയശേഷവും ഹോക്കിയിലെ ഇഷ്ടം വിട്ടില്ല. സിആർപിഎഫിന്റെ ഹോക്കി ടീമിലും ഇടം നേടി. അതിന്റെ ഭാ​ഗമായി രാജ്യത്തെ പല വേദികളിലും മത്സരത്തിനെത്തി.  റെയിൽവേ ഹോക്കി അക്കാദമിയുടെ ചുമതലക്കാരനായ എസ് അഫ്സർ അഹമ്മദാണ് പരിശീലകൻ. ഓരോ തവണ നാട്ടിലെത്തുമ്പോഴും അക്കാദമിയിലെത്തി കളിക്കാരെകാണും.അഫ്സർഅഹമ്മദുമൊത്ത്  ഏറെ നേരെ ചെലവിടും.  സ്കൂൾ കാലം മുതൽ ഹക്കീമിലെ ഹോക്കി താരത്തെ വളർത്തിയെടുത്ത അഫ്സറിന് ഈ വേർപാട് സഹിക്കാവുന്നതിലും അപ്പുറമാണ്‌. Read on deshabhimani.com

Related News