ഗുണമേന്മ വർധിച്ചു; 90 ശതമാനം ജനങ്ങളും
റേഷൻ വാങ്ങുന്നു: മന്ത്രി ജി ആർ അനിൽ



കൊച്ചി ഗുണമേന്മ ഉറപ്പുവരുത്തിയതിനാൽ സംസ്ഥാനത്തെ 90 ശതമാനം ജനങ്ങളും റേഷൻ കടകളിൽനിന്ന് കൃത്യമായി ഉൽപ്പന്നങ്ങൾ വാങ്ങുന്നതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇടപ്പള്ളിയിൽ സപ്ലൈകോയുടെ സയന്റിഫിക് ഗോഡൗണിനും ടീ ബ്ലെൻഡിങ്‌ യൂണിറ്റിനും കല്ലിടുകയായിരുന്നു അദ്ദേഹം.   ഒരുകാലത്ത് റേഷൻ കടകളിൽനിന്ന്‌ അരിയും ധാന്യങ്ങളും വാങ്ങിയിരുന്നത് താറാവിനും കോഴിക്കും  കൊടുക്കാനായിരുന്നു. എന്നാൽ, ഘട്ടംഘട്ടമായ പ്രവർത്തനങ്ങളിലൂടെ ഗുണമേന്മ ഉറപ്പുവരുത്തി ഏറ്റവും മെച്ചപ്പെട്ട ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായി. സപ്ലൈകോ സിഎംഡി ഡോ. സഞ്ജീബ് പട്‌ജോഷി,  കൗൺസിലർ ദീപ വർമ, സപ്ലൈകോ ജനറൽ മാനേജർ ബി അശോകൻ തുടങ്ങിയവർ സംസാരിച്ചു.  ഇടപ്പള്ളി റെയിൽവേ സ്റ്റേഷനുസമീപം ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഉന്നതനിലവാരത്തിലുള്ള സയന്റിഫിക് ഗോഡൗണും ചായപ്പൊടി നിർമിക്കുന്നതിനുള്ള ടീ ബ്ലെൻഡിങ്‌ യൂണിറ്റും ആരംഭിക്കുന്നത്. പൊതുവിതരണവകുപ്പ് വഴി വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് മികച്ച ഗുണമേന്മ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സയന്റിഫിക് ഗോഡൗൺ നിർമിക്കുന്നത്. Read on deshabhimani.com

Related News