സാക്ഷി ന്യായം പച്ചക്കള്ളം: ഇഡി കോടതിയിൽ വിയർക്കും



തിരുവനന്തപുരം കിഫ്‌ബി മസാല ബോണ്ട്‌ അന്വേഷണത്തിൽ മുൻ ധനമന്ത്രി ടി എം തോമസ്‌ ഐസക്കിനെ സാക്ഷിയായാണ്‌ വിളിപ്പിക്കുന്നതെന്ന്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ വാദം പച്ചക്കള്ളം. പ്രതിയായിട്ടല്ല, തെളിവ്‌ തേടാനാണ്‌‌ നോട്ടീസെന്ന വാദമാണ്‌ ഇഡി ഹൈക്കോടതിയിൽ ഉയർത്തിയത്‌. എന്നാൽ, ഐസക്കിന്റെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക ക്രയവിക്രയങ്ങളുടെയും സ്വത്തിന്റെയും ഉൾപ്പെടെ രേഖകളുമായി ഹാജരാകാനും മൊഴി നൽകാനും ആവശ്യപ്പെട്ടാണ്‌ അദ്ദേഹത്തിന്‌ ആദ്യം സമൻസ്‌ നൽകിയത്‌. ഇതിൽ അസൗകര്യമറിയിച്ചതോടെ വിദേശനാണ്യ വിനിമയ നിയമവ്യവസ്ഥകൾ ചൂണ്ടിക്കാട്ടി, ഹാജരാകാൻ നിർദേശിച്ചു. മാസല ബോണ്ട്‌ ഇറക്കിയതിന്റെ രേഖകളുമായി മൊഴി നൽകാൻ എത്തണമെന്നാണ്‌‌ ജൂലൈ 12ന്റെ‌ സമൻസിൽ പറഞ്ഞത്‌. ആഗസ്‌ത്‌ ഒന്നിന്റെ സമൻസിൽ വിദേശ–-ഇന്ത്യൻ ബാങ്ക്‌ അക്കൗണ്ടുകൾ, സ്ഥാവര–-ജംഗമ വസ്‌തുവകകൾ, പത്തുവർഷത്തിനിടയിൽ ഇന്ത്യയിലും വിദേശത്തും കൈകാര്യം ചെയ്‌ത ആസ്‌തികൾ ഉൾപ്പെടെ 14 ഇനം രേഖകൾ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News