വൈദ്യനെ കൊന്ന കേസ്‌ : കൊലപാതക ദൃശ്യം ലാപ്ടോപ്പിലുണ്ടെന്ന് നിഗമനം; തെളിവെടുപ്പ് ഇന്ന്



നിലമ്പൂർ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതക ആസൂത്രണങ്ങൾ ഡിജിറ്റലായി ലാപ്‌ടോപ്പിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസിന്റെ നിഗമനം. കൊലപാതകം നേരിട്ട് ചിത്രീകരിച്ച ദൃശ്യങ്ങൾക്കൊപ്പം കൊലപാതകം ആസൂത്രണംചെയ്തതിന്റെ വാട്സാപ് സന്ദേശങ്ങളും ലാപ്‌ടോപ്പിലുണ്ടെന്ന്‌ പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞമാസം കേസിലെ മുഖ്യപ്രതി മുക്കട്ടയിലെ ഷൈബിൻ അഷറഫിന്റെ വീട്ടിൽ കയറിയ സംഘം ലാപ്‌ടോപ്പും ഡിജിറ്റൽ ഉപകരണങ്ങളുമാണ് പ്രധാനമായും കവർന്നത്. ഷൈബിൻ അഷറഫ് നിലമ്പൂർ പൊലീസിൽ നൽകിയ പരാതിയിലും ലാപ്‌ടോപ്പ് നഷ്ടപ്പെട്ട കാര്യം സൂചിപ്പിക്കുന്നുണ്ട്‌. പ്രതികളിലൊരാളായ നൗഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ലാപ്‌ടോപ്പിൽനിന്ന്‌ നീക്കംചെയ്‌ത ഡിലീറ്റഡ് വീഡിയോ ദൃശ്യങ്ങളും ഓഡിയോകളും തിരിച്ചെടുക്കാൻ പൊലീസ് നടപടി തുടങ്ങി.  മുഖ്യപ്രതി ഷൈബിൻ അഷറഫിന്റെ ഭാര്യയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.    ഷൈബിന്റെ വിദേശ ഇടപാടുകളെക്കുറിച്ച് ഭാര്യയുടെ മൊഴിയിൽനിന്ന്‌ കൂടുതൽ തെളിവ്‌  ലഭിച്ചു. ഷൈബിന്റെ ആഡംബര ജീവിതം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക് കടന്നു. വിദേശത്തുള്ള വ്യാപാരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. പത്തുവർഷംകൊണ്ട് മുന്നൂറ്‌ കോടിയിലധികം രൂപയുടെ ആസ്തിയാണ് ഷൈബിനുള്ളത്‌. നിലമ്പൂർ മുക്കട്ടയിലെ വീട് രണ്ട്‌ കോടിക്കാണ് വാങ്ങിയത്. ബത്തേരിയിലും രണ്ട്‌ വീടുകളും താമരശേരി ഈങ്ങാപ്പുഴയിൽ ബിസിനസ് പ്രോജക്ടുമുണ്ട്‌. ഷാബാ ഷെരീഫ്‌ കൊലക്കേസിലെ പ്രതി കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ അന്വേഷക സംഘം മഞ്ചേരി കോടതിയിൽ ഹാജാരാക്കി അഞ്ച്‌ ദിവസത്തേക്ക്‌  കസ്റ്റഡിയിൽ വാങ്ങി.  വെള്ളിയാഴ്ച പ്രതിയുമായി തെളിവെടുപ്പ് നടത്തും. ഷൈബിന്റെ ക്രൂരതകൾക്ക്‌ 
സംരക്ഷകരായത്‌ ലീഗ്‌ നേതാക്കൾ കർണാടക സ്വദേശിയായ ഒറ്റമൂലി വൈദ്യനെ ഒന്നര വർഷത്തോളം സ്വന്തം വീട്ടിൽ തടങ്കലിൽ പാർപ്പിച്ചശേഷം മൃഗീയമായി കൊന്ന കേസിൽ  നിലമ്പൂരിൽ അറസ്‌റ്റിലായ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‌ എന്നും തണലായത്‌‌ മുസ്ലംലീഗ്‌. മുമ്പ്‌ ബത്തേരി കേന്ദ്രീകരിച്ചായിരുന്നു ഷൈബിന്റെ അധോലോക പ്രവർത്തനങ്ങൾ. നിരവധി കേസുകളിൽ ഉൾപ്പെട്ട ഇയാളെ രക്ഷിച്ചത്‌ ലീഗ്‌ നേതൃത്വമാണ്‌. ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തിൽ ഷൈബിനൊപ്പം അറസ്‌റ്റിലായ  നാലുപേരും ബത്തേരിയിൽ ലീഗിന്റെയും എസ്‌ടിയുവിന്റെയും പ്രവർത്തകരാണ്‌. വിവാഹം മുതലാണ്‌ ഷൈബിൻ ലീഗ്‌ നേതൃത്വവുമായി അടുക്കുന്നത്‌. മേപ്പാടി സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. ഈ കേസ്‌ ലീഗ്‌ നേതാക്കളെ ഉപയോഗിച്ചാണ്‌ അന്ന്‌ ഒത്തുതീർത്തത്‌. ലക്ഷങ്ങളാണ്‌ ബത്തേരിയിൽനിന്നുള്ള ജില്ലയിലെ രണ്ട്‌ നേതാക്കൾക്ക്‌ അന്ന്‌ ഷൈബിൻ നൽകിയത്‌. ഇവർ പിന്നീട്‌ ഷൈബിനുമൊത്ത്‌ കർണാടകയിൽ ഇഞ്ചികൃഷിയിൽ പങ്കാളികളായി. ബത്തേരിയിൽ ഗുണ്ടാ പ്രവർത്തനത്തിനിടെ ഏഴുവർഷംമുമ്പ്‌ ദൊട്ടപ്പൻകുളം സ്വദേശിയായ പുതിയ വീട്ടിൽ ദീപേഷിനെ അർധരാത്രി വീട്ടിൽനിന്ന്‌ മാതാപിതാക്കളും സഹോദരനും നോക്കിനിൽക്കേ ഗുണ്ടകളെ ഉപയോഗിച്ച്‌ തട്ടിക്കൊണ്ടുപോയി  ഷൈബിന്റെ പുത്തൻകുന്നിലുള്ള പണി പൂർത്തിയാവാത്ത വീട്ടിൽവച്ച്‌  മർദിച്ചവശനാക്കി വഴിയിൽ ഉപേക്ഷിച്ചിരുന്നു.  കൈകാലുകൾ ഒടിഞ്ഞ യുവാവ്‌ ഏറെക്കാലം  ചികിത്സയിലായിരുന്നു. ഈ കേസിലും രക്ഷകരായത്‌ ലീഗ്‌ നേതൃത്വംതന്നെ. മർദനത്തിനിരയായ ദീപേഷ്‌ പിന്നീട്‌ ദുരൂഹ സാഹചര്യത്തിൽ കർണാടകയിലെ കുട്ടയിൽ മരിച്ചു. പ്രമുഖ ലീഗ്‌ നേതാവ്‌ മന്ത്രിയായിരിക്കെ പേഴ്‌സണൽ സ്‌റ്റാഫിൽ അംഗമായിരുന്നു ഷൈബിന്റെ പിതൃസഹോദരൻ. ലീഗ്‌ നേതൃത്വവുമായി കൂടുതൽ അടുക്കുന്നതിന്‌ ഈ ബന്ധുത്വവും കാരണമായി. ഇതിനിടെ ലീഗിന്റെ ജില്ലയിലെ ഉന്നത നേതാവായ നായ്‌ക്കട്ടി സ്വദേശി ഷൈബിനിൽനിന്ന്‌ രണ്ട്‌ കോടി രൂപ ഇഞ്ചികൃഷിക്കും കുരുമുളക്‌ തോട്ടം പാട്ടത്തിനെടുക്കാനും വായ്‌പയായി വാങ്ങി കബളിപ്പിച്ചു‌. മറ്റ്‌ രണ്ട്‌ ലീഗ്‌ നേതാക്കളും ഈ ഇടപാടിൽ പങ്കാളിക
ളാണ്‌. Read on deshabhimani.com

Related News