സിപിഐ എം നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

സിപിഐ എം വെട്ടത്തൂർ ബ്രാഞ്ച് നിർമിച്ച വീടിന്റെ താക്കോൽ കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി കൈമാറുന്നു


കൊണ്ടോട്ടി  വെട്ടത്തൂരിലെ പരേതരായ പടിഞ്ഞാറയിൽ രഘുനാഥിന്റെയും ധനലക്ഷ്മിയുടെയും മക്കളായ അശ്വനിക്കും അശ്വിനും സിപിഐ എം വെട്ടത്തൂർ ബ്രാഞ്ച് നിർമിച്ച വീടിന്റെ താക്കോൽദാനം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി  നിർവഹിച്ചു. 2018ലെ മഹാപ്രളയത്തിലാണ് ഇവരുടെ വീട് നഷ്ടപ്പെട്ടത്.  വാഴക്കാട് ലോക്കൽ സെക്രട്ടറി വി രാജഗോപാലൻ അധ്യക്ഷനായി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ നാസർ കൊളായി, എ പി മോഹൻദാസ്, എടത്തൊടി ഭാസ്കരൻ, കെ ഭാസ്കരൻ, പി ഗംഗാധരൻ, എ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News