ആ വഴികളിലൂടെ, പോയകാലം തൊട്ട്‌...

ഗുരുവന്ദനം പഠനയാത്ര ഏലംകുളം ഇ എം എസ് സ്മാരക സമുച്ചയ മുറ്റത്ത് നടന്ന ചടങ്ങിൽ വി പി വാസുദേവൻ ഉദ്ഘാടനംചെയ്യുന്നു


  പെരിന്തൽമണ്ണ കുട്ടികളും മുതിര്‍ന്നവരുമായി ചെറിയൊരു സംഘമായാണ്‌ അവരെത്തിയത്, നവകേരള ശില്‍പ്പി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ജീവിതവും പ്രവര്‍ത്തനമേഖലയും അടുത്തറിയാന്‍. ഏലംകുളത്തെ  ഇ എം എസിന്റെ ജന്മഗൃഹം സന്ദർശിച്ച് കാര്യങ്ങള്‍ മനസിലാക്കി. ലൈബ്രറി കൗൺസിൽ നേതൃത്വത്തിലാണ്  ​‘ഗുരുവന്ദനം’ കുട്ടികളുടെ പഠനയാത്ര സംഘടിപ്പിച്ചത്.  ജില്ലാ–-താലൂക്ക് ലൈബ്രറി കൗൺസിലുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച യാത്ര ഏലംകുളത്തെ ഇ എം എസ് സ്മാരക സമുച്ചയമുറ്റത്ത് വി പി വാസുദേവൻ ഉദ്ഘാടനംചെയ്തു.   പിന്നീട് ചെറുകാടിന്റെ വീട്ടിലേക്ക്‌. അവിടെ പ്രദർശിപ്പിച്ചിരുന്ന പുസ്തകങ്ങൾ, ചെറുകാട് ഉപയോഗിച്ചിരുന്ന പേന, ചെല്ലം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഫലകം തുടങ്ങിയവ കുട്ടികള്‍ കൗതുകത്തോടെ കണ്ടു. ചെറുകാടിന്റെ മകൻ കെ പി രമണനും കുടുംബാംഗങ്ങളും ഹൃദ്യമായ സ്വീകരണം നൽകി. ഞെരളത്ത് രാമപൊതുവാൾ,  കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ  തുടങ്ങിയവരുടെ വീടുകളും പൂന്താനം ഇല്ലവും സന്ദർശിച്ചു. 70 കുട്ടികളും 20 ഗ്രന്ഥശാലാ പ്രവർത്തകരുമാണ്‌ ഉണ്ടായിരുന്നത്‌. താലൂക്ക് പ്രസിഡന്റ് സി ശശികുമാർ അധ്യക്ഷനായി.  വി പി നാരായണൻകുട്ടി, അനിയൻ പുളിക്കീഴ്, കെ ദാമു എന്നിവർ സംസാരിച്ചു. വേണു പാലൂർ സ്വാഗതവും കെ മധു നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News