പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കണം

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധനാ നടപടി വേഗത്തിലാക്കി പിഎഫ്ആർഡിഎ നിയമം പിൻവലിക്കണമെന്ന്‌  കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.  പെൻഷൻ പരിഷ്‌കരണ–- ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ ലഭ്യമാക്കണം. മേൽമുറി എംഎസ്എം ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എ കുഞ്ഞുണ്ണി നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ജി താരാനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയെക്കുറിച്ച്‌ ജില്ലാ കമ്മിറ്റി അംഗം അബ്ദുൾറഷീദ് അരഞ്ഞിക്കൽ തയ്യാറാക്കിയ കൈപ്പുസ്തകം പ്രകാശിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ആലീസ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ദാമോദരൻ, ടി കെ നാരായണൻ, ജില്ലാ ട്രഷറർ കെ പരമേശ്വരൻ, ജോ. സെക്രട്ടറിമാരായ കെ ടി അലി അസ്കർ, ഇ ഉണ്ണികൃഷ്ണൻ നമ്പൂതിരി, മത്തായി യോഹന്നാൻ, എം ജെ ജേക്കബ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News