മെഡിക്കൽ കോളേജിൽ പുതിയ യന്ത്രങ്ങൾ



  മഞ്ചേരി കൊറോണ വൈറസ്‌ സാന്നിധ്യം പരിശോധിക്കാൻ മെഡിക്കൽ കോളേജ് പിസിആർ ലാബിൽ പുതിയ യന്ത്രങ്ങൾ പ്രവർത്തനം തുടങ്ങി. നിലവിലെ ലാബിനോട് ചേർന്നാണ് ഇവ ഒരുക്കിയിരിക്കുന്നത്‌. തെർമോഫിഷർ സയന്റിഫിക് ന്യൂക്ലിക്‌ ആസിഡ്‌ എക്‌സാറ്റർ മെഷീനാണ്‌ സ്ഥാപിച്ചത്‌. 96 സാമ്പിളുകൾ ഒരേ സമയം വേർതിരിക്കാം.   ഫലം വൈകുന്നതായുള്ള പരാതി ഇതോടെ പരിഹരിക്കാനാകും. സമൂഹവ്യാപനം സംഭവിച്ചാലുള്ള സാഹചര്യം  മുന്നിൽക്കണ്ടാണ് ലാബിൽ പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത്‌. ഡോ. എം പി ശശി ഉദ്ഘാടനംചെയ്തു. വകുപ്പ് മേധാവി ഡോ. പി എം അനിത, കോവിഡ് നോഡൽ ഓഫീസർ ഡോ. പി ഷിനാസ്‌ ബാബു, അസോസിയറ്റ് പ്രൊഫ. കെ പുഷ്പ, ഡെപ്യൂട്ടി സൂപ്രണ്ട് കെ അഫ്‌സൽ, അസോസിയറ്റ് പ്രൊഫ. കെ സുരേഷ്ബാബു, ഡോ. ജാസ്മിൻ, സയന്റിഫിക് ഓഫീസർ നിയാസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നാസർ പുലത്ത്, സീനിയർ സൂപ്രണ്ട് ബഷീർ ആലങ്ങാടൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News