ഒരേയൊരു എസ്എഫ്ഐ

തവനൂർ കാർഷിക എൻജിനിയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനം


മലപ്പുറം തവനൂർ കാർഷിക എൻജിനിയറിങ് കോളേജ് കെഎസ്‌യുവിൽനിന്ന് തിരിച്ചുപിടിച്ച് എസ്എഫ്ഐ. മുഴുവൻ ജനറൽ സീറ്റുകളിലും ക്ലാസ്‌ പ്രതിനിധികളിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു.   കെഎസ്‌യുവിന്  സ്വാധീനമുള്ള ക്യാമ്പസിലാണ് എസ്എഫ്ഐയുടെ മുന്നേറ്റം. ഭാരവാഹികൾ: അഭിഷിക്ത് ആൽബി (പ്രസിഡന്റ്), എച്ച് ഹരിപ്രിയ (വൈസ് പ്രസിഡന്റ്), അക്ഷയ് പരമേശ്വരൻ (ജനറൽ സെക്രട്ടറി), അൽഫിയാ റഹ്മാൻ (അസോസിയറ്റ് സെക്രട്ടറി), സി വി പാർവതി, പി ജെ നിരഞ്ജൻ, ഹൈദർ അലി ഷിഹാബുദ്ദീൻ (യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ), എ അർച്ചന (ആർട്സ് ക്ലബ്‌ സെക്രട്ടറി), സൂര്യ സുരേന്ദ്രൻ (മാഗസിൻ എഡിറ്റർ).  വേട്ടയാടപ്പെട്ടവരുടെ മഹാപ്രതിരോധത്തിന് കരുത്ത് പകർന്ന്, ഐതിഹാസിക വിജയം എസ്‌എഫ്‌ഐക്ക്‌ സമ്മാനിച്ച തവനൂർ കാർഷിക എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളെയും പ്രവർത്തകരെയും ജില്ലാ പ്രസിഡന്റ് എൻ ആദിൽ, സെക്രട്ടറി എം സജാദ് എന്നിവർ അഭിവാദ്യംചെയ്തു. Read on deshabhimani.com

Related News