ഈട്ടിത്തടി; 11,02,805 രൂപ

ലേലത്തിൽ പോയ ഈട്ടിത്തടി


നിലമ്പൂർ 500 വർഷം പഴക്കമുള്ള ഈട്ടി ലേലത്തിൽ പോയത് മോഹവിലയ്ക്ക്. വിൽപ്പനയിൽ നികുതി ഉൾപ്പെടെ ലഭിച്ചത് 11,02,805  രൂപയാണ്. വനം വകുപ്പിന്റെ അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ ബുധനാഴ്ച നടന്ന ലേലത്തിലാണ് 1.735 ഘനമീറ്റർ ഈട്ടിതടിക്ക് ഘനമീറ്ററിന് 5,05,000 രൂപ പ്രകാരമാണ് വില ലഭിച്ചത്. 28 ശതമാനത്തോളം നികുതികൂടി ഉൾപ്പെടുത്തിയാണ്  കഷ്‌ണത്തിന് 11 ലക്ഷം രൂപ ലഭിച്ചത്. ഈ തടിക്ക് 230 സെന്റിമീറ്റർ വീതിയുമുണ്ട്.   Read on deshabhimani.com

Related News