17 പവന്‍ മോഷ്ടിച്ച 
ആറം​ഗ സംഘം പിടിയില്‍



മലപ്പുറം ഡ്യൂപ്ലിക്കറ്റ് താക്കോൽ നിർമിച്ച് വീട് തുറന്ന് 17 പവൻ സ്വർണം മോഷ്ടിച്ച സംഭവത്തില്‍ അയൽവാസി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. വെസ്റ്റ് കോഡൂർ പള്ളിപ്പടി നിസാറിന്റെ വീട്ടിലാണ് മോഷണംനടന്നത്. അയൽവാസിയായ കോഡൂർ സ്വദേശി തറയിൽ അബ്ദുൾ ജലീൽ (28), കടമ്പടത്തൊടി വീട്ടിൽ മുഹമ്മദ്ജസിം (20), പിച്ചമടയത്തിൽ ഹാഷിം (25), ഊരത്തൊടി വീട്ടിൽ റസൽ (19), പൊന്മള സ്വദേശി കിളിവായിൽവീട്ടിൽ ശിവരാജ് (21), ഒതുക്കുങ്ങൽ സ്വദേശി ഉഴുന്നൻ മുഹമ്മദ്മുർഷിദ് (20) എന്നിവരെയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച വീട്ടുകാർ കല്യാണത്തിന് പോകാൻ സ്വർണാഭരണങ്ങൾ അല
മാരയിൽ നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടതറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. മലപ്പുറം എസ്എച്ച്ഒ ജോബി തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. ബുധനാഴ്ച മലപ്പുറത്തുനിന്നും  പരിസരങ്ങളിൽനിന്നുമാണ് പ്രതികളെ പിടികൂടിയത്. പൊലീസ് പറയുന്നത്:  വീട്ടുകാരുമായി വലിയ അടുപ്പമുള്ള ജലീൽ വീടിന്റെ താക്കോലിന്റെ ഡ്യൂപ്ലിക്കറ്റ് നിർമിച്ച് സംഘത്തിന് കൈമാറി. വീട്ടുകാരില്ലാത്ത സമയത്ത് ഇവരെത്തി  മോഷണം നടത്തുകയായിരുന്നു.  മോഷണംപോയ രണ്ട്  സ്വർണവളകൾ പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്തു. ബാക്കിയുള്ളത് മലപ്പുറത്തെ സ്വർണക്കടകളിൽ വിൽക്കുകയും ബാങ്കുകളിൽ പണയംവയ്ക്കുകയും ചെയ്തതായി പ്രതികൾ സമ്മതിച്ചു. പ്രതികളെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പ് നടത്തുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്എച്ച്ഒ പറഞ്ഞു. Read on deshabhimani.com

Related News