പുതുവർഷത്തിലേക്ക്‌ പുത്തൻ യൂണിഫോം



മലപ്പുറം അടുത്ത അധ്യയനവർഷത്തിൽ പുത്തൻ യൂണിഫോം അണിഞ്ഞ്‌ കുട്ടികൾ ക്ലാസിലെത്തും. സ്‌കൂൾ അടയ്ക്കുന്നതിനുമുമ്പുതന്നെ യൂണിഫോം തുണി കൈയിൽ കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു വിദ്യാർഥികൾ. സർക്കാർ/ എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് യൂണിഫോം നൽകുന്നത്. ഒന്നുമുതൽ നാലുവരെ, അഞ്ചുമുതൽ എട്ടുവരെ എന്നിങ്ങനെ രണ്ട്‌ വിഭാഗങ്ങളിലായാണ്‌ വിതരണം.  എൽപി വിഭാഗം മാത്രമുള്ളിടങ്ങളിലും ഏഴാം ക്ലാസ്‌വരെയുള്ള ഗവ. സ്‌കൂളുകളിലും കൈത്തറി യൂണിഫോമുകൾ സ്‌കൂളുകളിൽ എത്തിച്ചുകൊടുക്കും. അഞ്ചുമുതൽ ഏഴുവരെയുള്ള എയ്‌ഡഡ്‌ സ്‌കൂളുകളിലും എട്ടാം ക്ലാസിലും ഒരാൾക്ക്‌ 600 രൂപ വീതം തുണി വാങ്ങാൻ നൽകും. ഒന്നുമുതൽ പത്തുവരെയുള്ള സ്‌കൂളുകളിലും യൂണിഫോമിനുള്ള തുക നൽകും. സർക്കാർ മേഖലയിൽ 4350 കുട്ടികളും എയ്‌ഡഡ്‌ മേഖലയിൽ 60,853 കുട്ടികളുമാണ്‌ ജില്ലയിലുള്ളത്‌. പദ്ധതിക്കായി 3,90,61,800  രൂപയാണ്‌ അനുവദിച്ചത്‌. അഞ്ചുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളിൽ സർക്കാർ സ്‌കൂളുകളിൽ  15,189 കുട്ടികളും എയ്‌ഡഡ്‌ സ്‌കൂളുകളിൽ 1,83,0179 കുട്ടികളുമാണുള്ളത്‌. ഇവരുടെ യൂണിഫോമുകൾക്കായി 11,90,16,000 രൂപയാണ്‌ നൽകുന്നത്‌.   Read on deshabhimani.com

Related News