പുറത്തൂർ ചുള്ളിമാട് ദ്വീപിന് അംഗീകാരം

ഭൂവസ്ത്രംവിരിച്ച ചുള്ളിമാട് ദ്വീപ്


തിരൂർ പ്രകൃതി സംരക്ഷണത്തിന്റെ പുറത്തൂർ മോഡലിനെ യുനെസ്‌കൊ  അംഗീകാരത്തിനായി കില തെരഞ്ഞെടുത്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുറത്തൂർ പഞ്ചായത്ത്‌ വാർഡ് -18ലെ അഴിമുഖം മേഖലയിലെ ചുള്ളിമാട് ദ്വീപ് കയർ ഭൂവസ്ത്രം വിരിച്ചത്. കരയിടിച്ചിൽ ഭീഷണി ഏറെയുള്ള ദ്വീപാണിത്‌.  തൊഴിലുറപ്പ് പദ്ധതിയിൽ 921 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് 4,97,500 രൂപ ചെലവിൽ പുഴയുടെ 1000 മീറ്റർ തീരത്താണ്‌ കയർ ഭൂവസ്‌ത്രം വിരിച്ചത്‌. ഇതോടെ പുഴയോരം മനോഹരമായി. നിരവധി വിനോദസഞ്ചാരികളാണ്‌ ദ്വീപിലേക്ക്‌ എത്തുന്നത്‌. ഇതേ തുടർന്നാണ്   യുനെസ്‌കോയുടെ അംഗീകാരം നേടുന്നതിനായുള്ള നോമിനേഷനിൽ പുറത്തൂരും ഉൾപ്പെട്ടത്. കില സംഘം പ്രദേശം സന്ദർശിച്ച്‌ ക്യാമറയിൽ പകർത്തി.    Read on deshabhimani.com

Related News