നിലമ്പൂർ ജില്ലാ ആശുപത്രിക്ക്‌ 55 ലക്ഷം



  നിലമ്പൂർ പ്രതിരോധ  പ്രവർത്തനങ്ങൾക്കായി പി വി അൻവർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 55 ലക്ഷം രൂപ അനുവദിച്ചു. കോവിഡ് ഐസോലേഷൻ വാർഡ് പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിക്ക്‌ തുക നൽകും. ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനാണ്  അടിയന്തര സഹായം.  നിയോ നാറ്റണൽ ഐസിയു വെ​ന്റിലേറ്റർ,  പോർട്ടബിൾ വെ​ന്റിലേറ്റർ, ഡയാലിസിസ് കേന്ദ്രത്തിലേക്ക് 25 ഡയാലിസിസ് ചെയറുകൾ എന്നിവ വാങ്ങുന്നതിന്‌ തുക വിനിയോ​ഗിക്കും.   സർക്കാൻ ഏജൻസി കെഎംഎസ് സിഎല്ലിനാണ് നിർവഹണ ചുമതല. ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂർ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവടങ്ങളിൽമാത്രമാണ് വെ​ന്റിലേറ്റർ സംവിധാനമുള്ളത്.  ഡയാലിസിസ് ചെയറുകൾ വരുന്നതോടെ ദിവസവും മൂന്ന് ഷിഫ്റ്റുകളിലായി 75 പേർക്ക് ഡയാലിസിസ് ചെയ്യാനാകും. ഉപകരണങ്ങൾ അടുത്ത ദിവസങ്ങളിൽ ആശുപത്രിയിലെത്തും. Read on deshabhimani.com

Related News