ഭക്ഷണം ഉറപ്പാക്കാൻ കണ്‍ട്രോള്‍ സെല്‍ അതിഥി തൊഴിലാളികൾക്ക്‌ സമ്പൂർണ സുരക്ഷ



   സ്വന്തം ലേഖകൻ മലപ്പുറം സംസ്ഥാനത്ത്  ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ  ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കിയെന്ന് കലക്ടർ. അതിഥി തൊഴിലാളികളെ താമസ സ്ഥലത്തുനിന്ന് പുറത്താക്കാനും സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാനുമുള്ള  ശ്രമങ്ങൾ അനുവദിക്കില്ല. താമസ സ്ഥലത്തുനിന്ന് തൊഴിലാളികളെ ഇറക്കിവിട്ടാൽ തൊഴിലുടമയും കോൺട്രാക്ടറും കർശന നിയമ നടപടികൾ നേരിടേണ്ടിവരും. അതിഥി തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ പൊലീസ് നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അറിയിച്ചു. തൊഴിലാളികൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും സ്വന്തം നാടുകളിലേക്ക് പലായനംചെയ്യാൻ ശ്രമിക്കുന്നതും നിരീക്ഷിച്ചുവരികയാണ്. ചരക്ക് വാഹനങ്ങളിൽ ജില്ലാ അതിർത്തി കടക്കാൻ ശ്രമിക്കുന്നവർക്കെതിരെയും വാഹന ഡ്രൈവർക്കെതിരെയും നിയമ നടപടിയെടുക്കും.    അതിഥി തൊഴിലാളികൾക്ക് ഭക്ഷണ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി ജില്ലയിൽ കൺട്രോൾ സെൽ രൂപീകരിച്ചതായും കലക്ടർ അറിയിച്ചു.  ജോലിക്ക് പോകുവാൻ കഴിയാത്ത സാഹചര്യമായതിനാൽ ജില്ലാ ഭരണകേന്ദ്രം  ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകൾ വിതരണംചെയ്യുന്നുണ്ട്. അതിന്റെ എകോപനം കൺട്രോൽ സെൽ നിർവഹിക്കും. പെരിന്തൽമണ്ണ സബ്കലക്ടർ കെ എസ് അഞ്ജുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കൺട്രോൾ സെല്ലിൽ മൂന്ന് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഫോൺ: 9447448701, 9744236022, 9400868572. Read on deshabhimani.com

Related News