വിശപ്പകറ്റുന്നവര്‍ തനിച്ചല്ല

ഗാലക്സി ജനകീയ ഹോട്ടൽ പ്രസിഡന്റ്‌ പി സി റംല ക്ഷേമനിധി ഓഫീസ് പ്രതിനിധിക്ക് ഫോറം കൈമാറുന്നു


  മലപ്പുറം കുടുംബശ്രീ ജില്ലാമിഷനുകീഴിൽ പ്രവർത്തിക്കുന്ന ഗാലക്സി ജനകീയ ഹോട്ടൽ കൺസോർഷ്യത്തിനുകീഴിലുള്ള  മുഴുവൻ ജീവനക്കാരെയും ക്ഷേമനിധിയുടെ ഭാഗമാക്കി.  പീടികത്തൊഴിലാളി ക്ഷേമനിധിയിലാണ്‌ ജനകീയ ഹോട്ടൽ തൊഴിലാളികൾക്ക്‌ അംഗത്വം നൽകിയത്‌. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ജനകീയ ഹോട്ടൽ ജീവനക്കാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നത്‌.  പദ്ധതിയുടെ അപേക്ഷാ ഫോറം ഗാലക്സി ജനകീയ ഹോട്ടൽ കൺസോർഷ്യം പ്രസിഡന്റ്‌  പി സി  റംല ക്ഷേമനിധി ഓഫീസ് പ്രതിനിധിക്ക് കൈമാറി. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുള്ളത്‌ മലപ്പുറം ജില്ലയിലാണ്‌ –- 141 എണ്ണം. ദിവസം മുപ്പതിനായിരത്തോളം ഊൺ വിതരണംചെയ്യുന്നുണ്ട്‌. 583 പേർ ഈ മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്‌. കോവിഡ്‌ കാലത്താണ്‌ ജനകീയ ഹോട്ടൽ സംരംഭങ്ങൾ തുടങ്ങിയതെങ്കിലും ഫെബ്രുവരിയിലാണ്‌ ഇവയുടെ കൺസോർഷ്യം രൂപീകരിച്ചത്‌. Read on deshabhimani.com

Related News