കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന്



പെരിന്തൽമണ്ണ കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ ഏഴാമത് സംസ്ഥാന സമ്മേളനം തിങ്കളാഴ്‌ച  അങ്ങാടിപ്പുറം അംബുജം കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ 10ന് എക്സൈസ്  മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. സെബാസ്റ്റ്യൻ പോൾ അധ്യക്ഷനാകും. മഞ്ഞളാംകുഴി അലി എംഎൽഎ മുഖ്യാതിഥിയാകും. നഗരസഭാ ചെയർമാൻ പി ഷാജി, വി ശശികുമാർ, ഡെപ്യൂട്ടി എക്‌സൈസ്‌ കമീഷണർ താജുദ്ദീൻകുട്ടി, പഞ്ചായത്ത് പ്രസിഡന്റ്‌  കെ പി സഈദ എന്നിവർ  പങ്കെടുക്കും. 1100 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. Read on deshabhimani.com

Related News