കോട്ടക്കൽ ആര്യവൈദ്യശാല 
സ്ഥാപിത ദിനാഘോഷം ഇന്ന്‌



മലപ്പുറം കോട്ടക്കൽ ആര്യവൈദ്യശാല  79-ാം സ്ഥാപിത ദിനാഘോഷം തിങ്കളാഴ്‌ച. രാവിലെ 9.30ന്‌ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനംചെയ്യും. കെ കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷനാകും.  പകൽ 11ന്‌ പൊതുസമ്മേളനത്തിൽ ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയാവും. കൃഷിവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക് വൈദ്യരത്‌നം  പി എസ് വാര്യർ സ്മാരക പ്രഭാഷണം നടത്തും. ഭാഷാവിദഗ്ധൻ ഡോ. എഴുമറ്റൂർ രാജരാജവർമ്മ അനുസ്മരണപ്രഭാഷണം നടത്തും. വിദ്യാർഥികൾക്കുള്ള വിവിധ അവാർഡുകളും സ്‌കോളർഷിപ്പുകളും വിതരണംചെയ്യും.  വൈകിട്ട്‌ 4.30-ന് കൈലാസമന്ദിര പരിസരത്ത്‌ ജീവനക്കാർക്കും കുട്ടികൾക്കുമായി നടത്തിയ കലാമത്സരങ്ങളിൽനിന്ന് തെരഞ്ഞെടുത്തവയുടെ അവതരണവും കലാ–-കായികമത്സര വിജയികൾക്കുള്ള സമ്മാനദാനവും. ജീവനക്കാരുടെ നൃത്തസന്ധ്യയും അരങ്ങേറും. Read on deshabhimani.com

Related News