പബ്ലിക് ഹെൽത്ത്‌ ശാഖകൾ രൂപീകരിക്കണം

ഡോ. എം രജീഷ്, ഡോ. ജോബിൻ തോമസ്


കേരള ഗവ. വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ  മലപ്പുറം മൃഗസംരക്ഷണ മേഖലയിൽ പബ്ലിക് ഹെൽത്ത്‌ ശാഖകൾ രൂപീകരിക്കണമെന്ന് കേരള ഗവ. വെറ്ററിനറി ഓഫീസേഴ്സ് അ സോസിയേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ഹോട്ടൽ മഹേന്ദ്രപുരി ഓഡിറ്റോറിയത്തിൽ ഡെപ്യൂട്ടി കലക്ടർ ഡോ. എം സി റെജിൽ ഉദ്ഘാടനംചെയ്തു.  ജില്ലാ പ്രസിഡന്റ്‌ ഡോ. പി കാർത്തികേയൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോ. ജോബിൻ തോമസ് റിപ്പോർട്ടും ട്രഷറർ ഡോ. ആർ രാജ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. സജീവ്കുമാർ, കെജിവിഒഎ ലീഗൽ അസിസ്റ്റൻസ് സെൽ കൺവീനർ ഡോ. പി എൻ അജയകുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. എ ഷമീം, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ജോയ് ജോർജ്, ഡോ.  കെ അബ്ദുള്ള എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: ഡോ. എം രജീഷ് (പ്രസിഡന്റ്‌), ഡോ. പി സൈഫുദ്ദീൻ (വൈസ് പ്രസിഡന്റ്‌), ഡോ. ജോബിൻ തോമസ് (സെക്രട്ടറി), ഡോ. അസ്മിനിത (ജോയിന്റ് സെക്രട്ടറി), ഡോ.  വിനു എം നമ്പൂതിരി (ട്രഷറർ).  Read on deshabhimani.com

Related News