മുഖങ്ങൾ സ്‌ത്രീശക്തിയുടെ ക്യാൻവാസ്‌

എംഇഎസ്‌ കോളേജിലെ ഫെയ്സ് പെയിന്റിങ്‌ മത്സരത്തിൽ പങ്കെടുത്തവർ അധ്യാപകർക്കൊപ്പം


ഫെയ്സ് പെയിന്റിങ്‌ 
മത്സരമൊരുക്കി എംഇഎസ് കെവിഎം കോളേജിലെ 
വുമൺസെൽ വളാഞ്ചേരി  വനിതകൾക്കെതിരായ അതിക്രമം ചെറുക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ വിദ്യാർഥിനികൾ മുഖത്ത്‌ ചായമിട്ടു. സ്‌ത്രീസംരക്ഷണം എന്ന സന്ദേശവുമായി നിറങ്ങൾ ക്യാൻവാസിലെന്നപോലെ നിറഞ്ഞു. വളാഞ്ചേരി എംഇഎസ് കെവിഎം കോളേജിലെ വുമൺസെല്ലാണ്‌  ഫെയ്സ് പെയിന്റിങ്‌ മത്സരം ഒരുക്കിയത്‌.  സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായായായിരുന്നു പുതുമയുള്ള മത്സരം:  ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനം നേടിയ ടീമുകൾ: -  റീമ സിമ്രാൻ, കെ ലുബ്ന ഷെറിൻ  (ബികോം ഫിനാൻസ്), എ തീർത്ഥദാസ്, ടി ഹരിചന്ദന (പോളിമർ കെമിസ്ട്രി), സാലിമ പാലപ്പുര, കെ അനുപമ (ഇന്റഗ്രേറ്റഡ് ബോട്ടണി). കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പി പി ഷാജിദ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. സി സൗമിനി, ഡോ. എസ് ആർ  പ്രീത, മൃദുൽ മൃണാൾ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News